India

“ആധുനിക ഹിന്ദുസമുദായ ഉദ്ധാരകൻ, ഭാരത നവോത്ഥാനത്തിന് നാന്ദികുറിച്ച മഹത് വ്യക്തിത്വം”; ഇന്ന് സ്വാമി ദയാനന്ദ സരസ്വതിയുടെ 198-ാം ജന്മവാർഷികം

പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹായോഗിയായിരുന്ന സ്വാമി ദയാനന്ദ സരസ്വതിയുടെ 198-ാം ജന്മദിനമാണ് (Maharshi Dayanand Saraswati Birth Anniversary)ഇന്ന്. ഈ നാമം നമ്മുടെ കാതുകളില്‍ പതിക്കുമ്പോള്‍ ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന സിംഹ ഗര്‍ജ്ജനമാണ് നാം ആദ്യം ഓര്‍ക്കുക. ഈ അടിസ്ഥാന തത്ത്വത്തില്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ആദര്‍ശ പ്രക്രിയകള്‍ ഭാരത നവോത്ഥാനത്തിന് നാന്ദികുറിച്ചു. കാറല്‍ മാര്‍ക്‌സ്, മാര്‍ക്‌സ് പ്ലാങ്ക്, ഡാര്‍വിന്‍, ജെ.ജെ.തോംസണ്‍ തുടങ്ങിയ മഹാരഥികളാല്‍ യൂറോപ്യന്‍ തത്ത്വചിന്താമണ്ഡലം പ്രകമ്പനം കൊള്ളുമ്പോള്‍ ഇങ്ങ് കിഴക്ക് ഭാരത ചിന്താപദ്ധതിയെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുചെല്ലാന്‍ ദയാനന്ദ സരസ്വതിക്ക് സാധിച്ചു. ആധുനിക ഹിന്ദുസമുദായ ഉദ്ധാരകനായും സാമൂഹ്യ പരിഷ്‌കർത്താവുമായിട്ടാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

ഗുജറാത്തിലെ കത്തിയാവാറിലെ മോർബി ഗ്രാമത്തിൽ 1824 ഫെബ്രുവരി 12നാണ് ദയാനന്ദ സരസ്വതി ജനിച്ചത്. ബാല്യത്തിൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ വിഗ്രഹാരാധനയെക്കുറിച്ച് നിരവധി സംശയങ്ങളാണ് മുളപൊട്ടിയത്. പ്രപഞ്ച ശക്തിയുടേയും പരബ്രഹ്മതത്വത്തേയും അടുത്തറിയാനായിരുന്നു പിന്നീടുള്ള ശ്രമം. വീട് ഉപേക്ഷിച്ച് അദ്ദേഹം ബ്രഹ്മചര്യം സ്വീകരിക്കുകയും വർഷങ്ങളോളം യോഗസാധനയും ശാസ്ത്രാധ്യയനവും നടത്തുകയും ചെയ്തു. ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ദയാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചു. വേദാധ്യയനം നടത്തുന്നതിന് വ്യാകരണപഠനം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്വാമി വിരജാനന്ദനിൽ നിന്ന് വ്യാകരണം പഠിക്കാനാരംഭിച്ചു.

പിന്നീട് തന്റെ ഗുരുവായ വിരജാനന്ദസ്വാമികളുടെ ആജ്ഞാനുസരണം അദ്ദേഹം വേദങ്ങളിലെ ശുദ്ധജ്ഞാന പ്രചരണങ്ങളിൽ മുഴുകി. ഹിന്ദുധർമ-സനാതനധർമ രീതികളിലെ പരിഷ്‌കരണത്തിലൂടെ വിഗ്രഹാരാധനയുടെ അന്ത:സത്തയെ ശരിയായി ജനങ്ങളിലേക്ക് എത്തിക്കാൻ ദയാനന്ദ സരസ്വതി പരിശ്രമിച്ചു. രാഷ്‌ട്രം, മതം, ഏകതാബോധം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് അഭിപ്രായം പറയുക വിഷമമായിരുന്ന കാലഘട്ടത്തിൽ മഹർഷി ദയാനന്ദൻ രാഷട്ര സങ്കല്പമെന്തെന്നും അത് സാമാന്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും സ്വന്തം ജീവിതംകൊണ്ടാണ് കാണിച്ചുതന്നത്. യുഗാബ്ദം 4984 ൽ (1883) അജ്മീറിൽ വച്ച് ദീപാവലി നാളിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

വൈകാരികമോ, ഉപരിപ്ലവമായോ അല്ലാതെ, ചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, സത്യത്തെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ജീവിതവും ദര്‍ശനവും അവര്‍ക്ക് ഒട്ടേറെ പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ഒരു വിശേഷ അധ്യായംതന്നെയാണ്. വേദങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മഹര്‍ഷി ജാതീയതയ്ക്ക് എതിരായി പോരാടുവാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. അതിനായി അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ഭാരതത്തിന്റെ മുക്കിലും മൂലയിലും എത്തി. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ കേരളത്തിലും എത്തി. ആ ശിഷ്യനെ അറിയുന്നവര്‍ പക്ഷേ ചുരുങ്ങും. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ, പില്‍ക്കാലത്ത് ഒരു മുസ്ലീം തീവ്രവാദിയാല്‍ കൊലചെയ്യപ്പെട്ടു, അങ്ങനെ മതപരിവര്‍ത്തനത്തിന്റെതന്നെ രക്തസാക്ഷിയായ ശ്രദ്ധാനന്ദസ്വാമികളായിരുന്നു അത്. വിധവാവിവാഹം, ശൈശവവിവാഹനിരോധനം, സ്ത്രീവിദ്യാഭ്യാസം, ഗോസംരക്ഷണം തുടങ്ങി ബഹുവിധങ്ങളായ സാമൂഹികവിഷയങ്ങളില്‍ മഹര്‍ഷിയുടെ പ്രാമാണികശബ്ദമുയര്‍ന്നു. ലോകം കണ്ട മഹാന്‍മാരായ ദാര്‍ശനികരില്‍ ഒരാളാണ് മഹര്‍ഷി ദയാനന്ദസരസ്വതി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ പരമപ്രമാണങ്ങളായ വേദങ്ങളില്‍നിന്ന് അടര്‍ത്തി എടുത്തിട്ടുള്ളതാകയാല്‍ നിത്യനൂതനമാണ്.

B4 Admin

Recent Posts

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

14 minutes ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

44 minutes ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

1 hour ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

1 hour ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

2 hours ago

രാഹുലിന്റേത് ഫ്രോഡ് രാഷ്ട്രീയം, പിണറായിയെ സംരക്ഷിക്കുന്നത് സതീശന്‍. വിഐപി സുരക്ഷാ വീഴ്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…

2 hours ago