Tuesday, September 29, 2026

ജനനേന്ദ്രിയം മുറിച്ചത് ബോധമില്ലാഞ്ഞപ്പോൾ: ചികിത്സ പ്രധാനമെന്ന് കരുതിയതിനാൽ സ്വയം മുറിച്ചെന്ന് പറഞ്ഞു; ഗംഗേശാനന്ദ

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പ്രധാന വെളിപ്പെടുത്തലുമായി സ്വാമി ​ഗം​ഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ചത് തനിക്ക് ബോധമില്ലാതിരുന്നപ്പോഴെന്ന് സ്വാമി പറയുന്നു. തനിക്ക് അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്.

തുടർന്ന് വേദനയെ തുടർന്ന് കണ്ണ് തുറന്നപ്പോൾ പെൺകുട്ടി വാതിൽ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടായിരുന്നു ലിം​ഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ​ഗം​ഗേശാനന്ദ പറഞ്ഞു.

അതേസമയം അപ്പോഴത്തെ സാഹചര്യത്തിൽ ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അത് അന്നത്തെ അവസ്ഥയിൽ പറഞ്ഞുപോയതാണ്. അസഹനീയമായ വേദന കൊണ്ട് പുളഞ്ഞപ്പോൾ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് അപ്പോൾ കരുതി. എത്രയും പെട്ടന്ന് രക്ഷപ്പെടുകയായിരുന്നു ഉദ്ദേശ്യം എന്നും ഗംഗേശാനന്ദ പറയുന്നു.

Related Articles

Latest Articles