Swami Prasad Maurya
ലക്നൗ: യുപിയിൽ ബിജെപി വിട്ട് എസ്പിയിലേക്ക് ചേക്കേറിയ സ്വാമി പ്രസാദ് മൗര്യയ്ക്ക് കനത്ത തിരിച്ചടി(Swami Prasad Maurya). നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ ഫസില്‍നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. എന്നാൽ ഇവിടെ ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുശ്വാഹയാണ് ലീഡ് ചെയ്യുന്നത്. 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗംഗാ സിങ് കുശ്വാഹയുടെ മകനാണ് സുരേന്ദ്രകുമാര്‍. 2012ലും 2017ലും ഗംഗാ സിങ് കുശ്വാഹയാണ് ഫസില്പൂരില് നിന്ന് വിജയിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് എസ്പിയുടെ ഭാഗമായത്. ഇതിനുപിന്നാലെ 13ഓളം എംഎല്‍എമാര്‍ ബിജെപി വിട്ടെങ്കിലും അതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ല. നിലവില്‍ യുപിയില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്.
അതേസമയം യുപിയിൽ ബിജെപിയുടെ ലീഡ് നില 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. മണിപ്പൂരിൽ 23 സീറ്റിലും ഗോവയിൽ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അയ്യായിരത്തിലധികം പ്രകാശവർഷം അകലെനിന്ന് ഓരോ എട്ട് മിനിറ്റിലും കൃത്യതയോടെ ഭൂമിയിലേക്ക് എത്തുന്ന നിഗൂഢ റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്തിയതായി ഇന്റർനാഷണൽ…
പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക നാമം 'പശ്ചിം ബംഗ' എന്നാക്കി മാറ്റുന്നതിനുള്ള സുപ്രധാന പ്രമേയം അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…
എൻവിഡിയയുടെ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങുമായി അടുപ്പം പുലർത്തിയിരുന്ന കാലയളവിൽ ആലീസ് ഹുവാങ് ചൈനയുടെ രഹസ്യാന്വേഷണ വിഭാഗമായ മിനിസ്ട്രി ഓഫ്…
ഗർഭാശയമുഖ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ വാക്സിനേഷൻ യജ്ഞത്തിൽ ഭാരതം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട്, ഒൻപത് മാസത്തിൽ താഴെ സമയത്തിനുള്ളിൽ ഒരു…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും ദേവീചൈതന്യത്തിന്റെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ…
രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലെറിക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐയുടെ നടപടി. ഗോവയിലെ ബിസ്ലെറി പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ…