Tuesday, May 14, 2024
spot_img

മാപ്പ് പറയണമെങ്കില്‍ ഒരിക്കല്‍ കൂടി ജനിക്കണം; നേതാക്കൾ എല്ലാം കുടുങ്ങും,സത്യം പുറത്ത് കൊണ്ട് വരും, എം വി ഗോവിന്ദന്റെ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്

ബംഗളൂരു: സ്വപ്ന സുരേഷ് മാപ്പ് പറയണമെന്നും മാന നഷ്ടകേസിൽ നഷ്ടപരിഹാരത്തുക നൽകണമെന്നും ആവശ്യപ്പെട്ടുള്ള എം വി ഗോവിന്ദന്റെ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്.മാപ്പ് പറയണമെങ്കില്‍ താൻ ഒരിക്കല്‍ കൂടി ജനിക്കണമെന്നും എന്‍റെ മനസാക്ഷിക്ക് ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നും മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും സ്വപ്ന വ്യക്തമാക്കി.നേതാക്കന്മാരെല്ലാം കുടുങ്ങുമെന്നും, സത്യം പുറത്ത്
കൊണ്ട് വരുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

‘ചാനല്‍ ചര്‍ച്ചയില്‍ ഹസ്കര്‍ എന്നൊരാള്‍ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു. എന്‍റെ വിദ്യാഭ്യാസയോഗ്യതയെ പരിഹസിക്കാന്‍ ഹസ്കര്‍ ആരാണ്? എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ആരാണ് ഹസ്കരെ നിയോഗിച്ചത്. സിഎം രവീന്ദ്രന്‍ പത്ത് പാസായോയെന്ന് അദ്ദേഹം ആദ്യം അന്വേഷിക്കെട്ടെ. ഈ സര്‍ക്കാരില്‍ എത്രപേര്‍ പത്ത് പാസായിട്ടുണ്ട്. മുഖ്യമന്ത്രി എന്നില്‍ എന്തെങ്കിലും ഗുണം കണ്ടിട്ടാകും സ്പേസ് പാര്‍ക്കില്‍ ജോലി തന്നത്. ഹസ്കറിനെതിരെ മാനനശ്ടകേസ് നല്‍കും. വസ്തുത പറയുന്നതില്‍ എതിര്‍പ്പില്ല’. വ്യക്തിപരമായി പരമാര്‍ശം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.

Related Articles

Latest Articles