Monday, December 15, 2025

‘വെല്ലുവിളി സ്വീകരിക്കുന്നു’ ; വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച വിജേഷ് പിള്ളയ്ക്ക് മറുപടിയുമായി സ്വപ്നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ കണ്ടുവെന്നും 30 കോടി വാഗ്ദാനം ചെയ്തതായും എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് പറഞ്ഞതായും വിജേഷ് പിള്ള സമ്മതിച്ചെന്നും, എന്നാൽ ഈ കാര്യങ്ങളെല്ലാം അദ്ദേഹം പറഞ്ഞത് മറ്റൊരു രീതിയിലാണെന്നും സ്വപ്ന സുരേഷ് പറയുന്നു.

സംഭവത്തിന്റെ തെളിവ് സഹിതം പോലീസിനെയും ഇ ഡിയെയും വിവരം അറിയിക്കുന്നത് ഉൾപ്പെടെയുള്ള ശരിയായ നിയമനടപടി ഞാൻ സ്വീകരിച്ചിട്ടുണ്ടെന്നും ഇയാളെ എന്തുദ്ദേശത്തിൽ ആര് അയച്ചതാണെന്നറിയാൻ വിഷയം അന്വേഷിച്ച് യുക്തിപരമായ ഒരു നിഗമനത്തിലെത്തണമെന്നും സ്വപ്ന പറഞ്ഞു. എനിക്കെതിരെ പോലീസിൽ പരാതി നൽകിയെന്നും, എന്റെ ആരോപണങ്ങളുടെ തെളിവുകൾ വെളിപ്പെടുത്താൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ഞാൻ അവ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും സ്വപ്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . മുഴുവൻ സത്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്ന് പറഞ്ഞ വാക്കുകളിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നെന്നും സ്വപ്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

Related Articles

Latest Articles