Sunday, April 28, 2024
spot_img

സ്വപ്നയുടെ ആരോപണത്തിൽ സത്യമുണ്ടോയെന്ന് പരിശോധിക്കണം;മറുപടി നൽകാൻ മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ബാധ്യസ്ഥർ,തുറന്നടിച്ച് വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും സ്വപ്‌നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാനുള്ള ബാധ്യതയുണ്ടെന്ന് സതീശൻ വ്യക്തമാക്കി. ഇടനിലക്കാരനായ വിജയ് പിള്ളയുടെ ഇടപെടലുകളിൽ കൃത്യമായതും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തണമെന്നും സത്യം പുറത്ത് കൊണ്ട് വരണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കിൽ അതിനെ നിയമപരമായി നേരിടുമോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles