Saturday, June 1, 2024
spot_img

യോഗി2.0: സത്യപ്രതിജ്ഞ ഹോളിക്ക് മുമ്പ്; മന്ത്രി സഭാ രൂപീകരണം ബിജെപി കേന്ദ്രനേതൃത്വ നിർദ്ദേശപ്രകാരം; ചടങ്ങിൽ പ്രധാനമന്ത്രിയും പങ്കെടുത്തേയ്‌ക്കും

ദില്ലി: ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഹോളി ആഘോഷങ്ങൾക്ക് മുൻപ് ഉണ്ടായേക്കും. മാത്രമല്ല സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കും. ഈ മാസം പതിനാലിനും പതിനേഴിനും ഇടയില്‍ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

അതേസമയം മന്ത്രി സഭാ രൂപീകരണം അടക്കമുളള വിഷയങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്രദേവ് പറഞ്ഞു. 37 വർഷത്തിന് ശേഷം ചരിത്ര വിജയത്തിലൂടെ ഉത്തര്‍പ്രദേശില്‍ തുട‍ർഭരണം സ്വന്തമാക്കിയ ബിജെപി രണ്ടാം മന്ത്രിസഭ രൂപികരണത്തിലേക്ക് കടക്കുകയാണ്.

മാത്രമല്ല ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ , ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയാകും യോഗിയുടെ മന്ത്രി സഭാ രൂപികരണം. ഈ മാസം പതിനെട്ടിന് ഹോളി ആഘോഷിക്കുന്നതിന് മുൻപ് രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഉണ്ടായേക്കും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്ര നേതൃത്വവുമായി നാളെയാകും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുക. വ്യാഴാഴ്ച അദ്ദേഹം ദില്ലി സന്ദർശിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ പരിപാടിയിൽ മാറ്റം വരുത്തുകയും വൈകിട്ട് 5 മണിക്ക് അദ്ദേഹം ലക്‌നൗവിലെ വീട്ടിൽ മുഴുവൻ മന്ത്രിമാരേയും കാണുകയും ചെയ്യും.

Related Articles

Latest Articles