Friday, May 10, 2024
spot_img

ടി-20 ലോകകപ്പ്: കൂറ്റൻ ജയം തേടി ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ

ദുബായ്: സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്നിറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് മത്സരഫലം സെമി പ്രവേശനത്തിന് നിര്‍ണായകമാണ്. എതിരാളിക്കെതിരെ ജയിച്ചാല്‍ മാത്രം മതിയാകില്ല, മറിച്ച് മികച്ച റണ്‍നിരക്കില്‍ ജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.

ഇന്ന് സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. ന്യൂസീലന്‍ഡിനെയടക്കം വിറപ്പിച്ച ടീമാണ് സ്‌കോട്ട്‌ലന്‍ഡ്. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്കാകും ഇന്ന് ജയസാധ്യത. തങ്ങളുടേതായ ദിവസം എതിരാളികളെ വിറപ്പിക്കാന്‍ കഴിവുള്ള കളിക്കാര്‍ സ്‌കോട്ട്‌ലന്‍ഡ് നിരയിലുണ്ട്. അതേസമയം രാഹുലും രോഹിതും ഫോമിലെത്തിയത് ആശ്വാസമാണ്. അതിനെക്കാളുപരി ഇരുവരും ആക്രമണോത്സുക സമീപനം കാഴ്ചവച്ചതും ഇന്ത്യക്ക് ഗുണമാണ്. ഹർദ്ദിക് ഫോമിലെത്തിയത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരും.

Related Articles

Latest Articles