Monday, December 15, 2025

തൈപ്പൂയ ഉത്സവാഘോഷം; സൗജന്യസാരിക്കായി ജനക്കൂട്ടം ആർത്തലച്ചു;തമിഴ്നാട്ടിൽ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകൾ മരിച്ചു, 10 പേർക്ക് പരിക്ക്

തിരുപ്പത്തൂര്‍ : തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപത്ത് നടത്തിയ സൗജന്യസാരി വിതരണത്തിൽ സാരി സ്വന്തമാക്കാനായി ജനക്കൂട്ടം ആർത്തലച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ ദാരുണമായി മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വസ്ത്ര വിതരണത്തിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. തമിഴ് മാസമായ തൈമാസത്തിലെ പൗര്‍ണമിയിലാണ് തമിഴ് ഹിന്ദുക്കള്‍ തൈപ്പൂയം ആഘോഷിക്കുന്നത്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്ര വിതരണം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles