Sunday, January 4, 2026

ഓഫ്‌ഷോർ ദ്വീപിന് സമീപം ചൈനീസ് ഡ്രോണുകൾ കണ്ട സംഭവം ; ചൈനയ്‌ക്കെതിരെ മുന്നറിയിപ്പുമായി തായ്‌വാൻ ; ചൈന പ്രകോപന ശ്രേമം നടത്തുന്നതായും തായ്‌വാൻ

തായ്‌വാൻ : ചൈനീസ് പ്രകോപനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ തായ്‌വാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് സായ് ഇംഗ്-വെൻ പറഞ്ഞു. തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച്ച ഓഫ്‌ഷോർ ദ്വീപിൽ വീണ്ടും ചൈനീസ് ഡ്രോൺ സാനിധ്യം കണ്ടത്. ഇതിനെ തുടർന്ന് ചൈനയ്യ്ക്ക് വീണ്ടും മുന്നറിയിപ്പുമായി തായ്‌വാൻ.

ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഇത്തരം ഒരു മുന്നറിയിപ്പ് . ചൈനയുടെ പരമാധികാര അവകാശവാദങ്ങളെ തായ്‌വാൻ ശക്തമായി എതിർക്കുന്നു ,

ബെയ്ജിംഗിന്റെ സൈനികാഭ്യാസത്തിന്റെ ഭാഗമായി ചൈനയുടെ തീരത്തിനടുത്തുള്ള ദ്വീപുകളുടെ ചെറിയ ഗ്രൂപ്പുകൾക്ക് സമീപം ചൈനീസ് ഡ്രോണുകൾ ആവർത്തിച്ച് പറക്കുന്നതായി തായ്‌വാൻ പരാതിപ്പെട്ടു.

ബെയ്ജിംഗിന്റെ ആഗ്രഹത്തിന് വിരുദ്ധമായി യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി ഈ

മാസം ദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ചൈന തായ്‌വാനു ചുറ്റും അഭ്യാസങ്ങൾ നടത്തി.

വൈകുന്നേരം 6 മണിക്ക് മുമ്പ് എർദാൻ ദ്വീപിന് സമീപമെത്തിയ ഡ്രോണിന് നേരെയാണ് തത്സമയ വെടിയുതിർത്തതെന്ന് കിൻമെൻ ഡിഫൻസ് കമാൻഡ് വക്താവ് ചാങ് ജംഗ്-ഷൂൺ പറഞ്ഞു. അതോടെ ഡ്രോണുകൾ ചൈനയിലേയ്ക്ക് തിരിച്ചതായും കൂട്ടിച്ചേർത്തു.

ചൈനീസ് വിദേശകാര്യ മന്ത്രാലയം തായ്‌വാന്റെ ഡ്രോൺ സംബന്ധിച്ച പരാതി നിഷ്ക്കരണം തള്ളി കളഞ്ഞു.

Related Articles

Latest Articles