താലിബാൻ വിസ്മയമാണെന്ന് വാഴ്ത്തിപ്പാടുന്നവർ ഒരു നിമിഷം ഇവിടെ ശ്രദ്ധിക്കുക. പുതിയ നിയമപരിഷ്കാരങ്ങളൊക്കെ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുകയാണ് താലിബാൻ. ആ പ്രാകൃതമായ നിയമ പരിഷ്കാരങ്ങൾ മൂലം ദുരിതത്തിലായിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ.
അഫ്ഗാനിസ്ഥാനിൽ താലിബാൻ സംഗീതം നിരോധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഗീതമില്ലാത്ത അഫ്ഗാനിസ്ഥാൻ ആയിരിക്കും ഇനി നമ്മൾ കാണാൻ പോകുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രശസ്തഗായകൻ ഹബീബുള്ള ഷബാബ് പാട്ടുപേക്ഷിച്ച് പച്ചക്കറികൾ വിൽക്കുന്ന ദയനീയമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
‘താലിബാന്‍ സംഗീതം നിരോധിച്ചു. അപ്പോള്‍ ഞാന്‍ ഇനി എങ്ങനെ ഗാനങ്ങൾ ആലപിക്കും? എന്നാണ് അദ്ധേഹം ചോദിക്കുന്നത്. എന്റെ ചെറുകിട ബിസിനസില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപോൾ ഞാന്‍ ആഗ്രഹിക്കുന്നത് എന്നും ഗാനരംഗം ഇവിടെ പൂര്‍ണമായും നിലച്ചതായി തോന്നുന്നു, അതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്തെങ്കിലും ജോലി ചെയ്യണ്ടേ എന്നുമാണ് പ്രശസ്ത ഗായകൻ ഹബീബുള്ള ഷബാബ് പറയുന്നത്.
താലിബാന്‍ പിടിച്ചെടുത്ത ശേഷം എല്ലാ കലാകാരന്മാരും ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു. സമാധാനത്തോടെ ജീവിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയാണെന്നും എന്നാൽ താലിബാൻ ഭീകരവാദികൾ ജനങ്ങളുടെ സന്തോഷവും സമാധാനവും കെടുത്തിക്കളഞ്ഞു എന്നും ഹബീബുള്ള ഷബാബ് വ്യക്തമാക്കുന്നു.
നേരത്തെ, അഫ്ഗാന്‍ പോപ്പ് താരം ആര്യാന സയീദും പ്രശസ്ത വനിതാ ചലച്ചിത്ര സംവിധായക സഹാറ കരിമിയും രാജ്യം വിട്ടിരുന്നു. ആര്യാന സയീദ് അമേരിക്കയിലും സഹാറ കരിമി ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലുമാണുള്ളത്. പാകിസ്ഥാനുള്ള ധനസഹായം നിര്‍ത്തണമെന്ന് ആര്യാന സയീദ് യു എസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഐസിസിനും താലിബാനും വേണ്ടി പാകിസ്ഥാന്‍ ഭീകരരെ സൃഷ്ടിക്കുന്നുണ്ടെന്നാണ് അവര്‍ തുറന്നടിച്ചത്.
അഫ്ഗാനിസ്ഥാൻ നമുക്ക് ഒരു പാഠം തന്നെയാണ്. തീവ്രവാദികൾ ഒരു നല്ല പ്രദേശത്തെ തങ്ങളുടെ കാടൻ നിയമങ്ങൾ ഉപയോഗിച്ച് എത്രമാത്രം നശിപ്പിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് അഫ്ഗാനിസ്ഥാൻ.
സംഗീതം ആസ്വദിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകമാണത്രെ പ്രാകൃത മതനിയമങ്ങൾ തലയിൽ പേറി മനുഷ്യക്കുരുതി നടത്താൻ യാതൊരു മടിയുമില്ലാത്ത താലിബാൻ തീവ്രവാദികൾക്ക് ഒത്താശ പാടുന്നവർ ആഗ്രഹിക്കുന്നത്. പ്രശസ്തനായ അഫ്ഗാനി ഗായകന്റെ അതേ അവസ്ഥയാണ് ഇവിടെയുള്ള കലാകാരന്മാരെയും കാത്തിരിക്കുന്നത്. കലയില്ലാത്ത ലോകം, സംഗീതമില്ലാത്ത ലോകം, നന്മയില്ലാത്ത ലോകം, കാഫിറുകളില്ലാത്ത ലോകം.. ഈ മതതീവ്രവാദികൾ ആഗ്രഹിക്കുന്നതും പ്രവർത്തിക്കുന്നതും അതിനുവേണ്ടി തന്നെയാണ്.
താലിബാൻ എന്നത് ഒരു വിസ്മയമല്ല, ഒരു ജനതയെ ഒന്നാകെ ഇല്ലാതാക്കിയ തീവ്രവാദം ആണ്. അതിനെ ഒരു വിസ്മയമായി കണ്ട് ആരാധിക്കുന്ന ഇവിടെയുള്ള ജിഹാദിക്കൂട്ടങ്ങളും താലിബാനെപ്പോലെത്തന്നെ തീവ്രവാദികളാണ്. നമ്മുടെ നന്മയും സംസ്കാരവും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച തീവ്രവാദികൾ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

