Featured

ഒറ്റത്തവണ കഴിച്ചാൽ അടിമയാകുന്ന, താലിബാന്റെ മയക്കുമരുന്ന് കേരളത്തിലേക്കെത്തുമ്പോൾ

ഒറ്റത്തവണ കഴിച്ചാൽ അടിമയാകുന്ന, താലിബാന്റെ മയക്കുമരുന്ന് കേരളത്തിലേക്കെത്തുമ്പോൾ | KERALA

താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ ലോകരാഷ്ട്രങ്ങളെല്ലാം അഫ്ഗാനിലേക്ക് തന്നെയാണ് ഉറ്റുനോക്കുന്നത്. അഫ്ഗാനിൽ നടക്കുന്ന താലിബാന്റെ നരനായാട്ട് ഇതിനോടകം തന്നെ ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ലഹരിയാണ് താലിബാന്റെ ആയുധം . ഒന്ന് മതം എന്ന ലഹരിയും മറ്റൊന്ന് പണത്തിനായുള്ള ലഹരിക്കടത്തും . മീഥെയിൻ ഡയോക്സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃതവസ്തുവായ അഫേഡ്ര ലോകത്തു വൻതോതിൽ ഉൽപാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാൻ സംഘമാണ് .ദേശീയ നർക്കോട്ടിക് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഈ ലഹരിമരുന്നതിന്റെ ഉപയോഗം കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം .

എന്നാൽ ഇപ്പോഴിതാ മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കൂടി പുറത്തുവന്നിട്ടുണ്ട്. താലിബാന്റെ മയക്കുമരുന്ന് വിപണി ലക്ഷ്യങ്ങളിൽ കേരളവും ഉണ്ടെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ , താലിബാൻ ഭരണത്തിലായതോടെ ഭീകരവാദികൾ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുമ്പോൾ പ്രധാന ലക്ഷ്യമായി കേരളവും മാറിയേക്കുമെന്ന് ഐബി – എൻസിബി മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അഫ്ഗാൻ സംഘമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

മീഥെയിൻ ഡയോക്സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃത വസ്തുവായ അഫേഡ്ര ലോകത്ത് വൻ തോതിൽ ഉൽപാദിപ്പിക്കുന്നതും, വിവിധ രാജ്യങ്ങളിൽ എത്തിച്ചിരുന്നതും താലിബാനായിരുന്നു. കാബൂളും പിടിച്ചടക്കി അഫ്ഗാൻ സർക്കാരിനെ താഴെയിറക്കി താലിബാൻ ഭീകരവാദികൾ അവിടെ വീണ്ടും ഭരണത്തിലെത്തുമ്പോൾ മയക്കുമരുന്ന് വിൽപ്പന തന്നെയാകും താലിബാൻ വരുമാന മാർഗ്ഗമായി സ്വീകരിക്കുകയെന്നാണ് കരുതുന്നത്. ഇതോടെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിയേക്കുമെന്ന മുന്നറിയിപ്പാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയും, ഇൻറലിജൻസ് ബ്യൂറോയുമെല്ലാം നൽകുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹാഷിഷ് എത്തിച്ചത് അഫ്ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ് വർക്കാണെന്നും എൻസിബി കണ്ടെത്തിയിരുന്നു. അഫേഡ്ര എന്ന ചെടിയിൽ നിന്നാണ് പൊടി രൂപത്തിലുള്ള മീഥെയിൽ ഡയോക്സി മെത്താഫിറ്റമിൻ എന്ന മയക്കുമരുന്ന് തയ്യാറാക്കുന്നത്. പ്രത്യേകം സജ്ജമാക്കുന്ന ലാബുകളിലാണ് ഇവയുടെ നിർമ്മാണം. കേരളത്തിൽ പിടിയിലായ പല മയക്കുമരുന്ന് സംഘങ്ങൾക്കുമുള്ള അഫ്ഗാൻ ബന്ധം വെളിവാകുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് സിന്തറ്റിക് മയക്കുമരുന്നുകളുണ്ടാക്കാനായി കിച്ചൺ ലാബുകൾ വ്യാപകമായി രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കും, എക്സൈസ് ഇന്റലിജൻസിനും ലഭിക്കുന്നത്. ഇത് അഫ്ഗാനിൽ നിന്ന് താലിബാൻ കേന്ദ്രങ്ങളെത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ ഇവിടത്തെ ലാബുകളിൽ അതി മാരക മയക്കുമരുന്നാക്കാനുള്ള സാദ്ധ്യത കൂടിയാണ് നൽകുന്നത്.

അതേസമയം മീഥെയിൻ ഡയോക്സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃതവസ്തുവായ അഫേഡ്ര ലോകത്തു വൻതോതിൽ ഉൽപാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാൻ സംഘമാണ് . കേരളത്തിൽ എറണാകുളം, കൊല്ലം , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ഇത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. യുവാക്കളെ നിശബ്ദമായി കീഴടക്കുന്ന ലഹരിമരുന്നാണ് അഫ്ഗാനിലുള്ള അഫേഡ്ര . ഒറ്റത്തവണ കഴിച്ചാൽ അടിമയാക്കുന്ന സ്വഭാവമാണ് ഇതിന്റേത്. തലച്ചോറിന്റെ പ്രവർത്തനത്തെയും താറുമാറാക്കും .

അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളിലും ദുർഘടപ്രദേശങ്ങളിലും വിപുലമായി കാണപ്പെടുന്ന അഫേഡ്ര എന്ന ചെടിയിൽനിന്നാണു പൊടിരൂപത്തിലുളള മെത്ത് തയാറാക്കുന്നത്. ഇവ തയാറാക്കാൻ സയൻസിൽ ഉന്നത ബിരുദമുള്ളവരുടെ സംഘങ്ങളെ വരെ ഉപയോഗിക്കുന്നു. കാറുകളിലും ചെറിയ മുറികളിലും ഉൾപ്പെടെ ഇതിനുള്ള ലാബുകളും പ്രവർത്തിക്കുന്നുണ്ട്. അഫ്‌ഗാനിൽ മാത്രം പ്രതിവർഷം 6000 ടണ്ണിലധികം മെത്ത് ഉൽപാദിപ്പിച്ചെടുക്കുന്നതായാണ് കണക്ക് .അറബിക്കടൽ കടന്നാണ് ഇന്ത്യയിലേക്ക് അഫ്ഗാൻ ലഹരി എത്തുന്നത്.ബ്രൗൺ, ഇളംകറുപ്പ്, വെള്ള നിറത്തിലും ലഭിക്കുമെങ്കിലും വൈറ്റ് മെത്തിനാണ് വൻ ഡിമാൻഡ്. ക്രിസ്റ്റൽ രൂപത്തിലും വിൽക്കുന്നുണ്ട്.

ഇതുമായി പിടിയിലാകുന്നവരെ കാത്തിരിക്കുന്നത് കഠിനശിക്ഷയും പിഴയുമാണ്. 0.5 ഗ്രാം മെത്ത് കയ്യിലുണ്ടെങ്കിൽപ്പോലും, പിടിക്കപ്പെട്ടാല്‍ പ്രതികൾക്ക് കുറഞ്ഞത് 10 വർഷം കഠിനതടവാണ് ശിക്ഷ . അഫ്ഗാനിൽ രാഷ്‌ട്രീയ സാഹചര്യം മാറിയതോടെ അതിമാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉൽപാദനം, വിപണനം എന്നിവ സംബന്ധിച്ച് താലിബാൻ എന്ത് തീരുമാനം എടുക്കുമെന്ന ആശങ്കയിലാണ് അന്വേഷണ ഏജൻസികൾ. ഇതിന്റെ ഉൽപാദനവും വിൽപനയും താലിബാൻ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരിയുടെ ലോകം കേരളത്തിലടക്കം ഇനിയും വിപുലമാകുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

20 minutes ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

50 minutes ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

1 hour ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

2 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

3 hours ago