കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാൻ. കോൺസുലേറ്റുകളിലെത്തിയ താലിബാൻ രേഖകൾ പരിശോധിച്ചശേഷം പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞു. കാണ്ഡഹാറിലെയും ഹെരാത്തിലേയും അടഞ്ഞുകിടന്ന കോണ്‍സുലേറ്റ് ഓഫീസുകളിലാണ് താലിബാന്‍കാരെത്തിയത്.
ബുധനാഴ്ചയാണ് താലിബാന്‍ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തിയത്. അഫ്ഗാനിസ്ഥാനിലെ നാല് കോണ്‍സുലേറ്റുകൾ നേരത്തെ ഇന്ത്യ അടച്ചുപൂട്ടിയിരുന്നു. അഫ്ഗാനില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കം 170 പേരെ ചൊവ്വാഴ്ച കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. നാട്ടിലെത്തിച്ചവരില്‍ അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡറും ഉള്‍പ്പെടുന്നു.
അതേസമയം, കാബൂളിലെ ഇന്ത്യൻ എംബസിക്ക് അകത്ത് താലിബാൻ കയറിയിട്ടില്ല. രണ്ട് പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥര്‍ ഇപ്പോഴും എംബസിയിലുണ്ട്. അതിനിടെ അഫ്ഗാനിലെ നയതന്ത്രപ്രതിനിധികളെ പിന്‍വലിക്കരുതെന്ന് താലിബാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായി ആണ് ഈ ആവശ്യം ഉന്നയിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

