Saturday, May 18, 2024
spot_img

അഫ്ഗാനിസ്ഥാനിൽ നിന്ന് അർദ്ധരാത്രിയിൽ ഒഴിപ്പിച്ച ഇന്ത്യൻ പൗരന്മാർക്ക് അകമ്പടി നൽകി താലിബാൻ; വൈറൽ വീഡിയോ കാണാം

കാബൂൾ: 150 ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് അർദ്ധരാത്രിയിൽ ഒഴിപ്പിച്ചപ്പോൾ ഇവർക്ക് താലിബാൻ അകമ്പടി നൽകിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച ഒരു വിഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ അകമ്പടിയിലാണ്‌ ഇന്ത്യന്‍ സംഘം ഒടുവിൽ കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. എല്ലാവരെയും ഒന്നിച്ച് ഒഴിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അർദ്ധരാത്രിയിൽ കാബൂളിൽ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനിടെ മെഷീൻ ഗണ്ണുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകളും ധരിച്ച ഒരു സംഘം താലിബാൻ തീവ്രവാദികൾ ഈ 150 ഇന്ത്യൻ നയതന്ത്രജ്ഞരെയും പൗരന്മാരുടെയും അടുത്തെത്തി. ഇന്ത്യൻ വാഹനവ്യൂഹത്തെ അനുഗമിച്ച താലിബാൻ തീവ്രവാദികൾ സ്വന്തം വാഹനങ്ങളിൽ നിന്ന് ചാടിയിറങ്ങി. ഇവർക്ക് വിമാനത്താവളം വരെ അകമ്പടി നൽകുകയായിരുന്നു.

അതേസമയം റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിക്കാന്‍ താലിബാന്‍ അനുമതി നല്‍കി. അംബാസിഡര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഇന്ത്യന്‍ വാഹന വ്യൂഹത്തിന് വിമാനത്താവളം വരെ താലിബാന്‍ എസ്‌കോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കാബൂളില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി-17ല്‍ ഇന്ത്യന്‍ സംഘം പറന്നുയര്‍ന്നു. 45 യാത്രക്കാരുമായി വിമാനം ദില്ലിയിൽ ഇറങ്ങിയത് തിങ്കളാഴ്ച രാത്രിയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles