Wednesday, December 24, 2025

മതത്തോടുള്ള താത്പര്യം കുറയുന്നു! അഫ്‌ഗാനിൽ സംഗീത ഉപകരണങ്ങള്‍ നിരോധിച്ച് താലിബാൻ ഭരണകൂടം; പിടിച്ചെടുത്ത ഉപകരണങ്ങൾ അഗ്നിക്കിരയാക്കി

മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നാരോപിച്ച് അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾക്ക് മതത്തോടുള്ള താത്പര്യം കുറയാൻ കാരണമാകുമെന്നും അതിനാലാണ് ഈ നടപടിയിലേക്ക് കടന്നതെന്നുമാണ് താലിബാൻ മന്ത്രാലയത്തിന്റെ ന്യായീകരണം. നിരോധനത്തിന് പിന്നാലെ സംഗീത ഉപകരണങ്ങള്‍ പിടിച്ചെടുത്ത് അഗ്നിക്കിരയാക്കി.

പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറത്ത് പ്രവിശ്യയില്‍ മാത്രം ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സംഗീത ഉപകരണങ്ങളാണ് ഇത്തരത്തിൽ അഗ്നിക്കിരയായത്. 2021ല്‍ അഫ്ഗാൻ ഭരണം പിടിച്ചെടുത്ത ശേഷം സ്ത്രീവിരുദ്ധ നിയമങ്ങൾ പാസാക്കി വാർത്തകളിൽ ഇടം നേടിയ താലിബാൻ ഭരണകൂടം രാജ്യത്ത് ഏർപ്പെടുത്തിയ നിരോധനങ്ങളില്‍ ഒടുവിലത്തേതാണ് സംഗീത ഉപകരണങ്ങള്‍ക്കുളള നിരോധനം.
നേരത്തെ ടിവി, റേഡിയോ, പൊതു ഇടങ്ങളിലെ സംഗീത പരിപാടികള്‍ എന്നിവ നേരത്തെ താലിബാന്‍ നിരോധിച്ചിരുന്നു. താലിബാൻ ഭരണം പിടിച്ചെടുക്കുമെന്നുള്ള സൂചനകൾ കിട്ടിയപ്പോൾ തന്നെ രാജ്യത്തെ ഗായകരില്‍ ഭൂരിഭാഗവും നാടുവിട്ടിരുന്നു. 1990 ല്‍ അധികാരത്തിലെത്തിയപ്പോഴും സംഗീതത്തിന് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് താലിബാന്‍ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന് സംഗീതപരിപാടികള്‍ വ്യാപകമായിരുന്നു.

Related Articles

Latest Articles