Monday, May 20, 2024
spot_img

മൂന്നാം ഏകദിനത്തിൽ വിൻഡീസിന് ടോസ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ടീമിൽ

ട്രിനിഡാഡ് : വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ വിൻഡീസും വിജയിച്ചതിനാൽ ഇന്നത്തെ മത്സരം ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്നത്തെ മത്സരത്തിൽ ടീമിൽ തിരികെയെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും ഇരുവരും ഇന്ന് കളിക്കുന്നില്ല. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളം പിടിച്ചത്. ഉമ്രാൻ മാലിക്കിനും അഷ്കർ പട്ടേലിനും പകരം ഋതുരാജ് ഗെയ്ക്‌വാദും ഉനക്ദത്തും ടീമിലെത്തി.

ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്. നടക്കുന്നത് വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയും അയർലൻഡിനെതിരായ മൂന്ന് മത്സരടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയുമാണ് ഇന്നത്തെ മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കും.ഏഷ്യാകപ്പിനും ഏകദിന ലോകകപ്പിനും മുൻപുള്ള ഇന്ത്യയുടെ അവസാന ഏകദിന മത്സരമാണ് ഇന്നത്തേത്. നടക്കുന്നത് വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയും അയർലൻഡിനെതിരായ മൂന്ന് മത്സരടങ്ങുന്ന ട്വന്റി -ട്വന്റി പരമ്പരയുമാണ് ഇന്നത്തെ മത്സരത്തിന് ശേഷം ഇന്ത്യ കളിക്കുക. ഇതിന് ശേഷം ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കും. അതിനാൽ ഇന്നത്തെ മത്സരത്തിലെ പ്രകടനം ടീം എന്ന നിലയിൽ ഇന്ത്യയ്ക്കും ലോകകപ്പ് സീറ്റ് ഉറപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയിൽ യുവതാരങ്ങൾക്കും നിർണായകമാണ്.

Related Articles

Latest Articles