Sunday, June 2, 2024
spot_img

കൊടുംഭീകരനിൽ നിന്നും വിവാഹമോചിതയായി, രക്ഷതേടി ഇന്ത്യയിലെത്തിയ യുവതിയെ വധിക്കുമെന്ന് താലിബാൻ

കാബൂൾ: കാബൂളിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. ഏറ്റവും കൂടുതൽ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് അഫ്ഗാനിലെ സ്ത്രീകളാണ്. ഇപ്പോഴിതാ അഫ്ഗാനിൽ നിന്ന് ദില്ലിയിലെത്തിയ ഒരു സ്‌ത്രീയ്‌ക്കെതിരെ താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ മനംനൊന്ത് വിവാഹമോചിതയായി ഇന്ത്യയിലെത്തിയ യുവതിയെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ശരിയത്ത് നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീ അടിമയാണെന്നും രാജ്യംവിട്ടതിനാൽ വധശിക്ഷയാണെന്നുമാണ് താലിബാന്റെ ഫത്വ. നാല് വർഷം മുൻപാണ് അഫ്ഗാനിൽ നിന്നും വിവാഹമോചനത്തെ തുടർന്ന് യുവതി ഇന്ത്യയിലെത്തിയത്. എന്നാൽ താലിബാന്റെ ഭീകരസംഘടനയിൽപ്പെട്ടയാളാണ് ഭർത്താവ് എന്ന് വൈകിയാണ് യുവതി മനസ്സിലാക്കിയത്.

ഇതിനിടെ തനിക്കുണ്ടായ രണ്ടു പെൺകുഞ്ഞുങ്ങളെ ഭർത്താവ് ഭീകരർക്ക് വിറ്റതോടെ താൻ മാനസികമായി തകർന്നുപോയെന്നും യുവതി പറയുന്നു. തുടർന്ന് മുൻ അഫ്ഗാൻ ഭരണകൂടത്തിൽ നൽകിയ പരാതിയുടെ ബലത്തിലാണ് വിവാഹമോചനം നേടിയത്. അഷ്‌റഫ് ഗാനി ഭരണകൂടത്തിന്റെ അനുമതിയോടെ ഇന്ത്യയിലെത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. അതേസമയം താലിബാൻ ഭീകരനായ ഭർത്താവ് നാലു തവണ തന്നെ കുത്തിപരിക്കേൽപ്പിച്ചെന്നും കഴുത്തിലും നെറ്റിയിലും വിരലുകളിലുമേറ്റ പരിക്കുകൾ അതിന്റേതാണെന്നും യുവതി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നാലുവർഷമായി അഫ്ഗാൻ യുവതി ദില്ലിയിലാണ് താമസം. രണ്ടു പെൺകുട്ടികളുമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles