Friday, May 3, 2024
spot_img

കരുത്തുകൂട്ടാൻ ആകാശ് മിസൈലുകളും ധ്രുവ് ഹെലികോപ്റ്ററും; 14,000 കോടിയുടെ കരാർ ഉറപ്പിച്ച് ഇന്ത്യൻ കരസേന

ദില്ലി: മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രതിരോധ രംഗത്തെ നേട്ടത്തെ ഉപയോഗപ്പെടുത്താനൊരുങ്ങി ഇന്ത്യൻ കരസേന. പ്രതിരോധ രംഗത്ത് ശ്രദ്ധേയമായി മാറിയ ആകാശ് മിസൈലും ധ്രുവ് ഹെലികോപ്റ്ററുകളുമാണ് ഇന്ത്യൻ കരസേന ഉപയോഗിക്കാൻ തീരുമാനമെടുത്തത്.

തദ്ദേശീയ ആവശ്യങ്ങൾക്കായി സ്വന്തം നാട്ടിലുണ്ടാക്കിയ അത്യാധുനിക മിസൈലുകളും ഭാരംകുറഞ്ഞ ധ്രുവ് ഹെലികോപ്റ്ററും ഫലപ്രദമാണെന്നാണ് കരസേന കണ്ടെത്തിയത്. 14,000 കോടിരൂപ രാജ്യത്ത് തന്നെ ചിലവഴിക്കാനാണ് കരസേനയുടെ തീരുമാനം.

മാത്രമല്ല ഉപകരണങ്ങൾ വാങ്ങാനുള്ള ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കരസേന ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളിൽ ഏറെ സംതൃപ്തി രേഖപ്പെടുത്തിയത്.

ആകാശ്-എസ് മിസൈലുകൾ, മിസൈൽ വിഭാഗത്തിലെ പ്രഹരശേഷി കൂട്ടി നിർമ്മിച്ചവയാണ്. കൂടാതെ 30 കിലോമീറ്റർ ദൂരപരിധിയിൽശത്രുവിമാനങ്ങളെ നേരിടാനാകുമെന്ന് തെളിയിച്ചവയാണ് ഇവ. ലഡാക്കിലെ കൊടുംതണുപ്പിലും ഫലപ്രദമെന്നും പരീക്ഷിച്ച് വിജയിച്ചവയാണ് ആകാശ്-എസ് വിഭാഗത്തിലെ മിസൈലുകൾ.

ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈലുകൾക്കൊപ്പം 25 ധ്രുവ് മാർക്-3 ഹെലികോപ്റ്ററുകളും സേന സ്വന്തമാക്കും. നിലവിൽ ധ്രുവ് വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും ഇന്ത്യൻ കരസേന തന്നെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles