Friday, May 3, 2024
spot_img

കാബൂളില്‍ മുസ്ലീം പള്ളിയില്‍ സ്ഫോടനം; നിരവധി പേര്‍ മരിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ പള്ളിയിലുണ്ടായ സ്​ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. കാബൂളിലെ ഈദ്​ഗാഹ്​ പള്ളിയിലാണ്​ ഇന്ന് ഉച്ച കഴിഞ്ഞ്​​ സ്​ഫോടനമുണ്ടായത്​. താലിബാൻ വക്​താവ്​ സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത്​ നമസ്​കാരത്തിനിടെയാണ്​ സ്​ഫോടനമുണ്ടായതെന്നാണ്​ ലഭിക്കുന്ന വിവരം. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം ശനിയാഴ്ച ജലാലാബാദിൽ രണ്ട് താലിബാൻ ഭീകരരുടെയും പ്രദേശവാസികളുടെയും മരണത്തിന് ഇടയാക്കിയ സ്‌ഫോടനം നടന്നിരുന്നു.

Related Articles

Latest Articles