Monday, April 29, 2024
spot_img

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു ; താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ തമിഴ് സിനിമാലോകം

തമിഴകത്തിന്റെ പ്രശസ്ത ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം. തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും നിറഞ്ഞാടിയ താരമായിരുന്നു ഇദ്ദേഹം. നിരവധി തമിഴ് സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകം. ഒരുപാട് പ്രമുഖ താരങ്ങൾ അനുശോചന സന്ദേശങ്ങൾ അറിയിച്ചു. ചലച്ചിത്ര നിർമ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകൾ’ എന്ന സിനിമയിലൂടെയാണ് മയിൽസാമി അഭിനയരംഗത്തേക്ക് വരുന്നത്. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും മയിൽസാമിക്ക് ലഭിച്ചിരുന്നു.

അഭിനയത്തിനു പുറമെ സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടിവി അവതാരകൻ, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങൾ’, ‘ദി ലെജൻഡ്’ എന്നിവയാണ് അദ്ദേഹം അടുത്തിടെ അഭിനയിച്ച സിനിമകൾ

Related Articles

Latest Articles