Monday, May 20, 2024
spot_img

പ്രശസ്ത സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

വിഖ്യാത തമിഴ് സിനിമാ സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

ജോസഫ് അലക്സാണ്ടർ എന്ന മഹേന്ദ്രൻ ആദ്യം തിരക്കഥാകൃത്തായിട്ടാണ് തമിഴ് സിനിമയിൽ എത്തുന്നത്. ‘നടികർ തിലകം’ ശിവാജി ഗണേശന്റെ ‘തങ്കപ്പതക്കം’ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. ‘തെരി’, ‘നിമിര്‍’, ‘പേട്ട’ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മുള്ളും മലരും (1978) എന്നതാണ് ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം 1979ൽ പുറത്തിറങ്ങിയ “ഉതിരിപ്പൂക്കൾ ” എന്ന ചിത്രത്തമാണ്.

രാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നത്. നെഞ്ചത്തെ കിള്ളാതെ (സുഹാസിനിയുടെ ആദ്യ ചിത്രം) മെട്ടി, ജാണി (രജനി, ശ്രീദേവി ), സാസനം (അരവിന്ദ് സ്വാമി). നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നുദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു തമിഴ് ചിത്രമായിരുന്നു” പൂട്ടാത പൂട്ടുക്കൾ (1980).

Related Articles

Latest Articles