Education

കഷ്ടപ്പാടുകൾക്കിടയിടയിലും നീറ്റ് പരീക്ഷ പാസായി; തുടർ പഠനത്തിന് പണമില്ലാതെ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് വിദ്യാർത്ഥിനി; പഠനച്ചെലവുകൾ ഏറ്റെടുത്ത് ബിജെപി

ചെന്നൈ:കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നീറ്റ് പരീക്ഷ പാസായ, തുടർ പഠനത്തിനായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിനിയ്ക്ക് കൈത്താങ്ങായി തമിഴ്നാട് ബിജെപി.(BJP)

മധുരയിലെ പനമൂപ്പൻപട്ടി ഗ്രാമത്തിലെ തങ്കപ്പച്ചി എന്ന വിദ്യാർത്ഥിനിയാണ് സഹായം അഭ്യർത്ഥിച്ച് രംഗത്തുവന്നത്. തുടർന്ന് തങ്കപ്പച്ചിയുടെ വാർത്ത സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിദ്യാർത്ഥിനിയ്ക്ക് സഹായവുമായി ബിജെപി എത്തിയത്. പെൺകുട്ടിയുടെ പഠനച്ചെലവുകൾക്കായി എല്ലാവിധ സഹായവും നൽകുമെന്നും അണ്ണാമലയും ബിജെപിയും ഉറപ്പ് നൽകി.

‘എന്റെ ട്യൂഷൻ ഫീസ് മാത്രമാണ് സർക്കാർ നൽകുന്നത്, താമസ സൗകര്യവും മറ്റും അടങ്ങുന്ന ചിലവുകൾക്ക് പണമില്ല, അത്തരമൊരു സാഹചര്യത്തിൽ എനിക്ക് വീണ്ടും കൃഷിപ്പണി ചെയ്യേണ്ടി വന്നിരിക്കുകയാണെന്നാണ്’- തങ്കപ്പച്ചി പറഞ്ഞു.

അതേസമയം 2021, 2022 അധ്യയന വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ തങ്കപ്പച്ചി നീറ്റ് പരീക്ഷ പാസായി. മെഡിസിൻ പഠനത്തിന് ചെലവ് കൂടുതലായതിനാലും ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതിനാലും പെൺകുട്ടിയ്ക്ക് തുടർ പഠനത്തിന് പോകാൻ കഴിഞ്ഞില്ല.

പിന്നീട്‌ കന്യാകുമാരിയിലെ മൂകാംബിക മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിക്കാൻ ഇപ്പോൾ തങ്കപ്പച്ചിക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിനാൽ അതുപേക്ഷിച്ച് തങ്കപ്പച്ചി ഇപ്പോൾ കുടുംബത്തിനൊപ്പം കൃഷിപ്പണി ചെയ്യുകയായിരുന്നു.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

8 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

10 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

13 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

14 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

14 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

17 hours ago