Kerala

വിചാരണയ്ക്ക് കൂടുതൽ സമയം നൽകില്ല, മാർച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോർട്ട് നൽകണം; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ ആവശ്യം തള്ളി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)മാർച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി. അന്വേഷണത്തിന് ആറുമാസം വേണമെന്ന പ്രോസിക്യൂഷന്റെ ഉത്തരവ് തള്ളിയാണ് കോടതി ഉത്തരവ്. എന്നാൽ ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു. നേരത്തെ കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

എന്നാൽ സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. നീതി നടപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതേസമയം ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.

സലീഷ് സംവിധാനം ചെയ്‌ത ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരെ അന്വേഷണ സംഘം കാണും. സലീഷിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സഹോദരൻ പരാതി നൽകിയിരുന്നു. ദിലിപീന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തിൽ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസമാണ് അങ്കമാലി പോലീസിന് പരാതി നല്‍കിയത്. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപകടത്തില്‍ മരിച്ചത്.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago