Saturday, December 27, 2025

തമിഴ്‌നാട്ടിൽ ശക്തമായ വേനൽ മഴ; ഇടിമിന്നലേറ്റ് നാല് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത വേനല്‍മഴയ്ക്കിടെ വിരുദുനഗറില്‍ നാല് കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു.

വീട് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ് മരിച്ചത്. ഇടിമിന്നലേറ്റ ജക്കമ്മാള്‍, കാശി, മുരുകന്‍, കറുപ്പുസ്വാമി എന്നിവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. വിരുദുനഗര്‍ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി വിരുദുനഗറില്‍ കനത്ത വേനല്‍മഴ തുടരുകയാണ്.

Related Articles

Latest Articles