Saturday, January 10, 2026

ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനം; തമിഴ് യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; മൂന്ന് പേരെ പ്രതി ചേര്‍ത്തു

കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.

ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പരാതി ലഭിച്ചയുടൻ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles