Monday, May 20, 2024
spot_img

താനൂർ ബോട്ട് ദുരന്തം!ബോട്ടിൽ വെള്ളം കയറിയിട്ടും അവഗണിച്ചു ; കരയ്ക്കടുപ്പിക്കാതെ മുന്നോട്ടെടുത്തു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

താനൂര്‍ : താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് അപകടത്തില്‍പ്പെട്ട ബോട്ടില്‍ വെള്ളം കയറിയിട്ടും ഡ്രൈവര്‍ ബോട്ട് മുന്നോടെടുത്തുവെന്ന് പ്രദേശവാസിയും ദൃസാക്ഷിയുമായ പ്രകാശന്‍ വെള്ളയില്‍. അപകടസ്ഥലത്ത് നിന്ന് 200 മീറ്റര്‍ അപ്പുറം മീന്‍ പിടിക്കുകയായിരുന്നു പ്രകാശന്‍. വെള്ളം നിറഞ്ഞപ്പോള്‍ത്തന്നെ ബോട്ട് കരയ്ക്കടുപ്പിച്ചിരുന്നെങ്കില്‍ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും പ്രകാശന്‍ പറയുന്നു.

വിനോദസഞ്ചാരത്തിന് ഉപയോഗിച്ചത് മത്സ്യബന്ധന ബോട്ടാണെന്നും ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായതെന്നും പ്രകാശന്‍ കൂട്ടിച്ചേർത്തു.

‘മത്സ്യബന്ധനത്തിനുള്ള ബോട്ടാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ബോട്ട് കരയ്ക്കടുപ്പിച്ചപ്പോഴാണ് അത് മനസ്സിലായത്. വിനോദസഞ്ചാരത്തിനുപരയോഗിക്കുന്ന ബോട്ടുകളുടെ അടിഭാഗം പരന്നായിരിക്കും. അത്തരം ബോട്ടുകള്‍ എളുപ്പം മുങ്ങില്ല. എന്നാല്‍ ഈ ബോട്ടിന്റെ അടിഭാഗത്തിന് അത്ര വീതിയില്ല. വെള്ളത്തിനടിയിലാകുമ്പോള്‍ അത് നമുക്ക് തിരിച്ചറിയാനാവില്ല.ആളുകള്‍ കാണുന്ന മുകള്‍ ഭാഗം മുഴുവന്‍ വിനോദസഞ്ചാരബോട്ട് പോലെയാക്കി ആള്‍ട്ടര്‍ ചെയ്ത ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കാനാവുന്നത്’- പ്രകാശന്‍ വെള്ളയില്‍ പറഞ്ഞു.

Related Articles

Latest Articles