Monday, June 3, 2024
spot_img

കഥകളി ആചാര്യൻ പദ്മശ്രീ ഗുരു ചെങ്ങന്നൂരിന്റെ ഓർമ്മയിൽ…

തപസ്യ കലാസാഹിത്യവേദി പാണ്ടനാട് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഗത്ഭ കഥകളി ആചാര്യനായിരുന്ന പദ്മശ്രീ. ചെങ്ങന്നൂർ രാമൻപിള്ള ആശാനെ അനുസ്മരിച്ചു .കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടന്ന യോഗത്തിൽ ജില്ലാ ഉപാധ്യക്ഷൻ ശ്രീ .ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ശ്രീ അഖിൽ കൃഷ്ണ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആറന്മുള പള്ളിയോട സേവാ സംഘം പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ കൃഷ്ണവേണി ഉദ്ഘാടനം നിർവഹിച്ചു. തപസ്യ കലാസാഹിത്യവേദി ജില്ല പൊതുകാര്യദർശി ഡോ:കെ. നിഷികാന്ത് അനുസ്മരണ പ്രഭാഷണം നടത്തി. കളരിച്ചിട്ടയിലെ നിഷ്കർഷയും പ്രവൃത്തിയിലുളള സത്യ സന്ധതയുമാണ് ചെങ്ങന്നൂരാശാനെ യുഗ പ്രഭാവനാക്കിയത്. അദ്ദേഹത്തിൻ്റെ കത്തി വേഷങ്ങളാണ് അരങ്ങു കീഴടക്കിയത്. അദ്ദേഹത്തിൻ്റെ നിര്യാണത്തിനു ശേഷം ശിഷ്യന്മാരായ നാലുപേർ ഗുരുവിൻ്റെ യശസ്സ് കാത്തു സൂക്ഷിച്ചുപോന്നു. ആദ്ധ്യാത്മികചൈതന്യം ഉളളിൽ ആവാഹിച്ച വ്യക്തി കൂടിയായിരുന്നു എന്നതിനു തെളിവാണ് അദ്ദേഹം ശ്രീരാമകൃഷ്ണ പരമഹംസൻറെ ശിഷ്യനായിരുന്നുവെന്നത്.തുടർന്ന് ജില്ലാ സെക്രട്ടറി ശ്രീമതി. അനുപമ പ്രദീപ് ,താലൂക്ക് സംഘടന സെക്രട്ടറി അജുകൃഷ്ണൻ. എ , റിട്ട. ഹെഡ്മാസ്റ്റർ
ടി. പി രാമാനുജൻ, രാമൻപിള്ള ആശാന്റെ കൊച്ചുമകളുടെ മകൻ ഗദാധരൻ(കവി ) എന്നിവർ ആശംസകൾ നേർന്നു. സമിതി അംഗം ജയേഷ് കൃതജ്ഞത അർപ്പിച്ചു.

Related Articles

Latest Articles