Friday, October 9, 2026

അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണ് ബുര്‍ഖയെന്ന് മുസ്‌ലിം സ്ത്രീകള്‍ മനസിലാക്കണം; ഏക സിവില്‍കോഡും ഏക വസ്ത്രകോഡും നടപ്പാക്കണമെന്ന് തസ്‌ലിമ നസ്‌റീന്‍

ദില്ലി: ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാർത്ഥികൾക്ക് മതേതരമായ ഡ്രസ്‌കോഡ് നിർബന്ധമാക്കുന്നത് ശരിയായ നടപടിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി (Taslima Nasreen) തസ്ലിമ നസ്‌റീൻ. കർണാടകയി‌ലെ ഹിജാബ് വിവാദത്തിന്റെ സാഹചര്യത്തിലാണ് തസ്‌ലീമയുടെ പ്രതികരണം.

രാഷ്ട്രീയ ഇസ്‌ലാം പോലെ ബുര്‍ഖയും ഹിജാബുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണ് ബുര്‍ഖയെന്ന് മുസ്‌ലിം സ്ത്രീകള്‍ മനസിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബുർഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും മതാവകാശം വിദ്യാഭ്യാസ അവകാശത്തിനു മുകളിലല്ലെന്നും തസ്‌ലിമ ചൂണ്ടിക്കാട്ടി. മതത്തിന്റെ അവകാശം വിദ്യഭ്യാസത്തിന്റെ മുകളിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles