ദില്ലി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹിജാബ് (Hijab) വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഒവൈസിയുടെ പ്രസ്താവന.
ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ”ഞാനത് കാണാന്‍ ജീവിച്ചിരിക്കണമെന്നുണ്ടാകില്ല. എങ്കിലും എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും”-ഒവൈസി യോഗത്തില്‍ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചുറപ്പിച്ച് ഹിജാബ് ധരിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞാല്‍ നമ്മള്‍ അതിനെ പിന്തുണക്കണം. ആരാണ് നമ്മളെ തടയുന്നതെന്ന് നമുക്ക് നോക്കാമെന്നും ഒവൈസി വ്യക്തമാക്കി.

