Saturday, May 4, 2024
spot_img

രോഗികൾക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാർ; അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന് നികുതിയിളവ് ഇന്ന് മുതൽ നടപ്പിലാക്കും

ദില്ലി : അപൂര്‍വരോഗങ്ങളുടെ മരുന്നിന് നേരത്തെ ഈടാക്കിയിരുന്ന കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രധനമന്ത്രാലയം. ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും ഇന്ന് മുതൽ നികുതിയുണ്ടാകില്ല. എസ്എംഎ ഉള്‍പ്പെടെ ഏതാനും രോഗങ്ങള്‍ക്കുള്ള മരുന്നിന് കേന്ദ്രസർക്കാർ നേരത്തെ ഇളവ് നല്‍കിയിരുന്നു.

വൃക്ക സംബന്ധമായ രോഗങ്ങൾ ,വിളർച്ച, ക്യാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് നികുതി ഒഴിവാക്കിയ പട്ടികയിൽ ഉൾപ്പെടുന്നത്. എക്സറേ യന്ത്ര ഭാഗങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടേയും തീരുവ കുറയ്ക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലായിരിക്കും ഈ തീരുമാനം പ്രാബല്യത്തിൽ വരിക.

Related Articles

Latest Articles