Friday, January 9, 2026

ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് തെലുങ്കുദേശം ടിഡിപി വക്താവും ബിജെപി യിലേക്ക്

ദില്ലി: ടിഡിപി നേതാവും തെലുങ്കുദേശം മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ച് പാര്‍ട്ടിയുടെ ദേശീയ വക്താവും ബിജെപി യില്‍ ചേര്‍ന്നു. നാല് രാജ്യസഭ എംപിമാര്‍ക്ക് പിന്നാലെയാണ് തെലുങ്കുദേശം ടിഡിപി വക്താവും മുതിര്‍ന്ന നേതാവുമായ ലങ്ക ദിനകരാണ് കഴിഞ്ഞദിവസം ബിജെപി യില്‍ അംഗത്വമെടുത്തത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ദിനകറിന്റെ ബിജെപി പ്രവേശനം.

ടിഡിപി യുടെ പ്രാഥമികാംഗത്വവും ദേശീയ വക്താവ് സ്ഥാനവും താന്‍ രാജിവയ്ക്കുന്നതായി അറിയിച്ചുള്ള കത്ത് ലങ്ക ദിനകര്‍ ചന്ദ്രബാബു നായിഡുവിന് കൈമാറി.

കഴിഞ്ഞദിവസം ടിഡിപി യുടെ നാല് രാജ്യസഭ എംപി മാര്‍ ബിജെപി യില്‍ ചേര്‍ന്നിരുന്നു. ആന്ധ്രപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിയ വൈ എസ് ചൗധരി, സി എം രമേശ്, ടി ജി വെങ്കിടേഷ്, എന്നിവരും തെലങ്കാനയില്‍നിന്നുള്ള രാജ്യസഭ എംപി ജി മോഹന്‍ റാവുവുമാണ് നേരത്തേ ബിജെപി യില്‍ അംഗത്വമെടുത്തത്.

Related Articles

Latest Articles