Monday, May 20, 2024
spot_img

വിദ്യാർത്ഥിയായ പതിനെട്ടുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ ! 26 വയസുകാരി ആപ്പിലായത് കുട്ടിയുടെ അമ്മ ഇൻസ്റ്റാൾ ചെയ്ത ആപ്പ് കാരണം

പതിനെട്ടുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഹൈസ്കൂൾ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ നോർത്ത് കാരോലൈനയിൽ നടന്ന സംഭവത്തിൽ ഗബ്രിയേല കർത്തായ ന്യൂഫെൽഡ എന്ന 26കാരിയാണ് പിടിയിലായത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. അദ്ധ്യാപിക തന്റെ മകനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടിയുടെ അമ്മ അവന്റെ ഫോണിൽ ട്രാക്കിങ് ആപ് ഇൻസ്റ്റാൾ ചെയ്താണ് ഇവരെ കുടുക്കിയത്.

പാർക്കിലെ കാറിനുള്ളിൽ മകനെയും അധ്യാപികയും ഒരുമിച്ച കണ്ടയുടൻ അമ്മ, അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കാറിന്റെയും നമ്പർ പ്ലേറ്റിന്റെയും ഉൾപ്പെടെ ചിത്രങ്ങളും അമ്മ പകർത്തി.

മകൻ പതിവായി റഗ്ബി പരിശീലനത്തിന് എത്താത്തതിൽ സംശയം തോന്നിയ അമ്മ മകൻ എവിടെയാണ് പോകുന്നതെന്ന് കണ്ടെത്താനായി ‘ലൈഫ്360’ എന്ന ട്രാക്കിങ് ആപ്പ് അവന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. തുടർച്ചയായി ഇതിലൂടെ മകനെ നിരീക്ഷിച്ചതിലൂടെ അവൻ സ്ഥിരമായി ഒരു പാർക്കിൽ പോകുന്നു എന്ന്എ കണ്ടെത്തി. തുടർന്ന് പാർക്കിൽ നേരിട്ടെത്തിയ അമ്മ കണ്ടത് പതിനെട്ടുകാരനായ തന്റെ മകനും 26 വയസ്സുകാരിയായ അവന്റെ അദ്ധ്യാപികയും കാറിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ്.

അദ്ധ്യാപിക വിദ്യാർത്ഥിയുമായി വിവിധയിടങ്ങളിലായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കോടതിയിൽ അഭിഭാഷകർ വ്യക്തമാക്കി. അഞ്ച് കുറ്റങ്ങളാണ് ഗബ്രിയേലയ്‌ക്കെതിരെ ചുമത്തിയത്. മെക്ലെൻബർഗ് കൗണ്ടി ജയിലിലേക്ക് ഗബ്രിയേലയെ മാറ്റിയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

മാർക്ക് സക്കർബർഗിന്റെ സഹോദരി റാണ്ടിയെ ബോർഡ് അംഗമായുള്ള കമ്പനിയുടെ ആപ്പാണ് ലൈഫ് 360. 2008ൽ അവതരിപ്പിച്ച ആപ്പിന് നിലവിൽ 50 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. കുട്ടികളെ നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ലൈഫ്360 കൂടുതൽ ജനപ്രിയമായത്. നടപ്പുവർഷം 300 മില്യൻ ഡോളർ വരുമാനം നേടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.‌

Related Articles

Latest Articles