കാഞ്ഞങ്ങാട്: കുട്ടികൾക്ക് ഓൺലൈനായി ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. രാജപുരം അടോട്ടുകയ ജി.ഡബ്ല്യു.എൽ.പി സ്കൂൾ മലയാളം അധ്യാപിക മാധവിയാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി 8 മുതൽ ഓൺലൈൻ ക്ലാസിൽ ഉണ്ടായിരുന്നു. ഇതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞ്, ഹോംവർക്കും നൽകിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.
ക്ലാസ് അവസാനിപ്പിച്ചയുടൻ ജ്യേഷ്ഠത്തിയുടെ മകനെ വിവരമറിയിച്ചു. മുട്ടിച്ചിറയിൽ താമസക്കാരനായ ജ്യേഷ്ഠത്തിയുടെ മകൻ വീട്ടിലെത്തുമ്പോഴേക്കും കുഴഞ്ഞുവീണ നിലയിലായിരുന്നു. പൂടംകല്ല് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് പരേതനായ ടി.ബാബു. പരേതരായ അടുക്കൻ–മുണ്ടു ദമ്പതികളുടെ മകളാണ്.

