Sunday, December 14, 2025

തന്റെ ബിസിനസിൽ ഇടപെട്ടതിലുള്ള പ്രകോപനം!ബെംഗളൂരുവിൽ ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

ബെംഗളൂരു : ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും ഓഫീസിൽ അതിക്രമിച്ചു കയറിയ കമ്പനിയിലെ മുൻ ജീവനക്കാരൻ വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ ഏറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രമണ്യയും സിഇഒ വിനു കുമാറുമാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. കമ്പനിയിലെ മുൻജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ കൊണ്ടാണ് ഇവരെ വെട്ടിയത്. ഒരു വർഷം മുൻപാണ് ഏറോണിക്സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തി വന്നിരുന്നത്. ഇപ്പോൾ ഏറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ഇയാളെ പ്രകോപിതനാക്കിയത് എന്നാണ് വിവരം.

Related Articles

Latest Articles