Friday, January 2, 2026

സങ്കേതിക തകരാർ! രാജസ്ഥാനിൽ വ്യോമസേനയുടെ പൈലറ്റില്ലാ വിമാനം തകർന്നുവീണു

ജയ്പൂർ: രാജസ്ഥാനിൽ വ്യോമ സേനയുടെ വിമാനം തകർന്നു വീണു. ജയ്സാൽമീറിൽ രാവിലെയോടെയായിരുന്നു അപകടം. അപകടത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു സംഭവം. വ്യോമ സേനയുടെ ആളില്ലാ വിമാനമാണ് തകർന്ന് വീണത്. ജയ്സാൽമീറിൽ എത്തിയപ്പോൾ വിമാനം ഉഗ്രശബ്ദത്തോട് കൂടി തകരുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു വിമാനം തകർന്നത്. സംഭവം കണ്ട പ്രദേശവാസികൾ ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.

സാങ്കേതിക തകരാറാണ് വിമാനം തകർന്നു വീഴാൻ കാരണം എന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles