Saturday, May 4, 2024
spot_img

സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്! സ്റ്റാർലൈനറിന്റെ പരീക്ഷണദൗത്യം മെയ് 6ന്

ന്യൂയോർക്ക്: മൂന്നാം ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത എൽ. വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് 6ന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽനിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം.

അമേരിക്കൻ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും ദൗത്യത്തിൽ സുനിതയോടൊപ്പം ചേരും. ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം.
മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിന്ത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം.

2006 ഡിസംബർ 9 ന് ആണ് 58 കാരിയായ സുനിത ആദ്യ ബഹിരാകാശ യാത്ര നടത്തുന്നത്. 2007 ജൂൺ 22 വരെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുത്ത് നടന്ന് റെക്കോഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത അന്നും അവിടെ നടന്നു. രണ്ട് ദൗത്യങ്ങളിലുമായി ആകെ നടത്തത്തിന്റെ സമയം 50 മണിക്കൂറും 40 മിനിറ്റുമാണ്.

Related Articles

Latest Articles