Wednesday, January 7, 2026

തെറ്റിയാര്‍ കനാല്‍ വീണ്ടെടുക്കാന്‍ ടെക്നോപാര്‍ക്ക്

തിരുവനന്തപുരം; തെറ്റിയാർ കനാലിന്റെ ഒരു ഭാഗം ടെക്നോപാര്‍ക്കിന്റെ ഫേസ്-1, ഫേസ്-3 ക്യാമ്പസുകളിലൂടെ കടന്നുപോകുന്നുണ്ട്. കനാലിനെ വീണ്ടെടുക്കാൻ കനാലില്‍ മാലിന്യം തള്ളുന്നത് തടഞ്ഞും മഴക്കാലത്ത് കനാലില്‍ നിന്നുള്ള മലിനജലം പാര്‍ക്കിലേക്കും സമീപപ്രദേശങ്ങളിലേക്കും ഒഴുകാതിരിക്കാനുമാണ് ടെക്‌നോപാർക് ലക്ഷ്യമിടുന്നത് .

ഇതിനുവേണ്ടി കനാലില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ചകിരിച്ചോര്‍ കൊണ്ട് പരിസ്ഥിതി സൗഹാര്‍ദ്ദ മതില്‍ നിര്‍മ്മിക്കും.
ഇതിനുമാത്രമായി ടെക്നോപാര്‍ക്ക് അധികൃതര്‍ ഇ-ടെന്‍ഡറും വിളിച്ചിട്ടുണ്ട്. തെറ്റിയാര്‍ കനാലിന്റെ ശോചനീയാവസ്ഥ പ്രദേശ നിവാസികൾക്ക് വലിയ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ തെറ്റിയാറിനെ വീണ്ടെടുക്കാനാണ് ടെക്നോപാർക്ക് ശ്രമിക്കുന്നത്

Related Articles

Latest Articles