Friday, April 19, 2024
spot_img

ശബരിമല വിഷയം മിണ്ടിപ്പോകരുതെന്ന് ഉത്തരവിറക്കിയ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് ‘സതീഷ് എം.എസ്’ എന്ന ആളെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഒരു തിരഞ്ഞെടുപ്പ് കാലത്ത്, ചട്ടം ലംഘിച്ച ടിക്കാറാം മീണ എന്ന കില എം.ഡിയെ വരച്ച വരയിൽ നിറുത്തിയ കഥയാണ് സതീഷ് ഓർമ്മപ്പെടുത്തുന്നത്. പോസ്റ്റ് പൂർണ്ണ രൂപത്തിൽ വായിക്കാം.

“പത്ത് ഇരുപത് വർഷങ്ങൾക്ക് മുമ്പാണ്
ഒരു ഇലക്ഷൻ കാലം. ഇലക്ഷൻ പ്രഖ്യപിച്ചു. ഇലക്ഷൻ കമ്മിഷൻ, ഗവ: ന്റെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ഗവ: ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ, വിട്ടുകൊടുക്കണം. ‘ഇലക്ഷൻ urgent’ എന്ന് ബോർഡ് വെച്ച് ഓടുന്ന വാഹനങ്ങൾ ഓർമയുണ്ടാകും എന്നു കരുതുന്നു,

അന്ന് ഗവ: ഡിപ്പാർട്ട്മെന്റിൽ ഇത്ര അധികം വാഹനങ്ങൾ ഇല്ലാത്ത കാലം തൃശൂരിൽ ജില്ലാ വാരണാധികാരിയായ യ ജില്ലാ കളക്റ്റർ എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും കത്ത് അയച്ചു വാഹനങ്ങൾ അയക്കാൻ പക്ഷെ ഒരു സ്ഥപനത്തിൽ നിന്ന് മാത്രം വാഹനം കൊടുത്തില്ല.

മുമ്പ് ജില്ലാ കളക്റ്റർ ആയിരുന്ന വ്യക്തി, ചെയർമാൻ സ്ഥാനം വഹിക്കുന്ന സ്ഥാപനം ആയിരുന്നു അത്, പക്ഷെ ജില്ലാ കളക്റ്റർ മിടുക്കനായിരുന്നു. അദ്ദേഹം, പോലിസുമായി ആ സ്ഥാപനത്തിൽ എത്തി വാഹനം ഏറ്റെടുക്കാൻ തീരുമാനിച്ച്, അവിടെ എത്തി. ആ സ്ഥാപന മേധാവിയാകട്ടെ, തന്റെ സ്ഥാപനത്തിന്റെ ഗേയ്റ്റും, ഓഫിസും, പോർച്ചും പൂട്ടി താക്കോൽ കസ്റ്റഡിയിൽ വെച്ചു. തോറ്റ് കൊടുക്കാൻ തയ്യാറല്ലത്ത ആ ജില്ലാ കളക്റ്റർ ഗേയ്റ്റ പൊട്ടിച്ച് വാഹനം ഏറ്റെടുത്തു.

അന്ന് പത്രങ്ങളിൽ വാർത്താപ്രാധാന്യം നേടിയ ആ കളക്റ്ററെ നിങ്ങൾ അറിയും; ‘ജില്ലാ കളക്റ്റർ രാജു നാരായണസ്വാമി’.. കൃത്യനിർവഹണത്തിന് കുടുംബം തടസമെങ്കിൽ കുടുബത്തെ ഉപേക്ഷിച്ച വ്യക്തി. വാഹനം വിട്ടുകൊടുക്കാതെ ഇലക്ഷൻ കമ്മീഷനെ ധിക്കരിച്ച മറ്റേ വ്യക്തിയെയും ആ സ്ഥാപനത്തെയും നാം അറിയാൻ ശ്രമിച്ചാൽ അറിയാം, അത് അന്ന് കിലയുടെ ചെയർമാൻ ആയിരുന്ന ടിക്കാറാം മീണയെന്ന ഐഎഎസ്സുകാരൻ…!!!

അദ്ദേഹമാണ് ഇന്ന് കേരളത്തിലെ ഇലക്ഷൻ കമ്മീഷണർ. അദ്ദേഹമാണ് ഇലക്ഷൻ ചട്ടങ്ങൾ പറയുന്നത്. ശബരിമല കാര്യം മിണ്ടരുത് എന്ന് പറയുന്നത്. സാർ പഴയത് ഓർമ കാണണം
ഗേയ്റ്റ് , കാർ, താക്കോൽ, ഇലക്ഷൻ.. സ്മരണ
വേണം, സാർ, സ്മരണ..”

ടിക്കാറാം മീണയെ നന്നായി ട്രോളിക്കൊണ്ടുള്ള ഈ കുറിപ്പാണ് സമൂഹ മാദ്ധ്യമങ്ങളിലെ ഹോട്ട് ഐറ്റം.
സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഉറപ്പ് ഒന്നും ഇല്ലെങ്കിലും കേരളത്തെ സോഷ്യൽ മീഡിയ രംഗത്തെ ഇന്ന് താരമായിരുന്നു ഈ പേജ്. ഈ പോസ്റ്റിൽ പറയുന്ന സംഭവത്തെ കുറിച്ചുള്ള പ്രതികരണം ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

Related Articles

Latest Articles