Saturday, April 20, 2024
spot_img

പുൽവാമയിലേതു വെറും സ്ഫോടനം ;ന്യൂയോർക് ടൈംസിന്റെ ട്വിറ്റർ പേജിൽ വായനക്കാരുടെ പൊങ്കാല

പുൽവാമ ഭീകരാക്രമണത്തെ ‘സ്ഫോടനം ‘ എന്ന് വിശേഷിപ്പിച്ച ന്യൂയോർക്ക് ടൈംസിനെതിരെ നിശിതവിമർശനം .

ന്യൂയോർക്ക് ടൈംസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് വിവാദപരാമർശം പ്രത്യക്ഷപ്പെട്ടത് .പുൽവാമയിലെ സ്‌ഫോടനത്തെ തുടർന്ന് നരേന്ദ്രമോദിക്ക് ജനപിന്തുണ വർധിക്കുന്നുവെന്നായിരുന്നു നിരീക്ഷണം.നരേന്ദ്രമോദിയുടെ പേര് സ്പെല്ലിങ് തെറ്റിച്ചായിരുന്നു ട്വീറ്റ് .

ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആയിരക്കണക്കിന് ട്വീറ്റുകൾ ഇതിനെതിരെയുണ്ടായി .”പുൽവാമ വെറും സ്ഫോടനമാണെങ്കിൽ 9/11 വെറും പ്ലെയിനാപകടമാണോ ?” എന്നാണ് ഒരാൾ പ്രതികരിച്ചത് .

എതിർപ്പുകളെ തുടർന്ന് വിവാദ ട്വീറ്റ് ന്യൂയോർക്ക് ടൈംസ് പിൻവലിച്ചു .പുതിയ ട്വീറ്റിൽ പുൽവാമയിലെ ബോംബാക്രമണം എന്നാണ് പരാമർശം
.

Related Articles

Latest Articles