ശ്രീനഗർ: തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ ബാലന് പരിക്കേറ്റു. സിആർപിഎഫ് ജവാന്മാരെ ക്ഷ്യമിട്ട് തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് 16 വയസുകാരന് പരിക്കേറ്റത്. കുട്ടി റോഡരികിലൂടെ നട ന്നുപോവുകയായിരുന്നു.
റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ആക്രമണത്തിൽ തകർന്നു. ശനിയാഴ്ച വൈകുന്നേരം പഴയ ശ്രീനഗറിലെ കോദരയിലായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

