Friday, January 9, 2026

രാഹുൽ ഗാന്ധിക്ക് വീണ്ടും മുട്ടൻപണി…! വയനാട്ടിലെ എംപി ഓഫീസിലെ ടെലഫോൺ – ഇന്‍റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു

വയനാട്: രാഹുൽ ഗാന്ധിക്ക് വീണ്ടും മുട്ടൻ പണി.വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു.രാഹുൽ ഗാന്ധി എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബി എസ് എൻ എൽ വ്യക്തമാക്കി.അതേസമയം രാഹുൽ ഈ മാസം 11 ന് വയനാട്ടിലെത്തും.

മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ ഈ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

Related Articles

Latest Articles