Monday, May 20, 2024
spot_img

ടെലിവിഷൻ കാഴ്ചകളുടെ കാലം കഴിയുന്നു; വെബ് വീഡിയോ സ്ട്രീമിങ് സബ്സ്ക്രൈബർമാരുടെ എണ്ണം ടിവി പ്രേക്ഷകരെക്കാൾ കൂടുതലെന്ന്‌ റിപ്പോർട്ട്

ടെലിവിഷൻ കാഴ്ചകളുടെ കാലം കഴിയുന്നുവെന്ന വാദം ഒടുവിൽ യാഥാർത്ഥ്യമാകുന്നു . ഇന്‍റർനെറ്റിലെ വെബ് വീഡിയോ സ്ട്രീമിങ് സബ്സ്ക്രൈബർമാരുടെ എണ്ണം കേബിൾ ടിവി വരിക്കാരെ മറികടന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് . നെറ്റ്ഫ്ലിക്സ്, ആമസോൺ വീഡിയോ എന്നിവയുടെ വരിക്കാരുടെ എണ്ണമാണ് കേബിൾ ടിവി വരിക്കാരെ മറികടന്നത്. കേബിൾ ഒഴിവാക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി ദ മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2018ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനദാതാക്കളായ ആമസോൺ വീഡിയോ, നെറ്റ്ഫ്ലിക്സ് ഹുളു എന്നിവയ്ക്ക് ആഗോളതലത്തിൽ 613.3 മില്യൺ സബ്സ്ക്രൈബർമാരുണ്ട്. ഒരു വർഷത്തിനിടെ ഓൺലൈൻ വീഡിയോ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ 27 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.ലോകത്താകമാനമായി 556 മില്യൺ കേബിൾ ടിവി വരിക്കാരാണുള്ളത്. 2017നെ അപേക്ഷിച്ച് 2018ൽ കേബിൾ ടിവി വരിക്കാരുടെ എണ്ണത്തിൽ രണ്ട് ശതമാനം കുറവുണ്ടായി. അതേസമയം വരിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും കേബിൾ ടിവി വ്യവസായത്തിൽ വരുമാനം 6.2 ബില്യൺ ഡോളവർ വർദ്ധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .

Related Articles

Latest Articles