Friday, December 19, 2025

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ്

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് (Chiranjeevi Covid). തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

നിലവിൽ താരം വീട്ടിൽ ക്വാറൻ്റീനിലാണ്. കഴിഞ്ഞ വർഷം നവംബറിലും തനിക്ക് കോവിഡ് പോസിറ്റീവായെന്ന് ചിരഞ്ജീവി അറിയിച്ചിരുന്നു. എന്നാൽ, മൂന്ന് ദിവസങ്ങൾക്കു ശേഷം, പരിശോധനാ ഫലം തെറ്റിയതാണെന്നറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേർ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു.

ഏഴ് മാസം കൊണ്ടാണ് മൂന്നു കോടിയിൽ നിന്ന് നാലുകോടിയായി കോവിഡ് കേസ് ഉയർന്നത്. മൂന്നാം തരംഗത്തിൽ മാത്രം ഇതുവരെ 50 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസ് മൂന്ന് ലക്ഷത്തിന് താഴെയായത് ആശ്വാസകണക്കാണ്.

Related Articles

Latest Articles