Sunday, May 5, 2024
spot_img

കോവിഡ് അവസാനിക്കുന്നില്ല!!! ഒമിക്രോൺ മഹാമാരിയുടെ അവസാനഘട്ടമല്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധർ

ജനീവ: ഒമിക്രോൺ കോവിഡ് മഹാമാരിയുടെ (Covid Spread) അവസാനഘട്ടമല്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങളാണ് ലോകാരോഗ്യ സംഘടന വിദഗ്ധർക്കിടയിലുള്ളത്. ഒമിക്രോണിന്റെ രോഗവ്യാപന രീതി അതിവേഗമാണ്. എന്നാൽ രൂക്ഷത കുറഞ്ഞതിനാൽ അത് നല്ല ലക്ഷണമാണെന്ന അഭിപ്രായവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസാണ് ഒമിക്രോൺ അവസാനഘട്ടമല്ലെന്ന മുന്നറിയിപ്പ് നൽകിയത്.

ഒമിക്രോൺ വ്യാപനം പൂർത്തിയായാൽ ഇതോടെ കൊറോണ ഇല്ലാതാകുമെന്ന ചിന്ത അബദ്ധജഢിലവും ഏറെ അപകടകരവുമാണെന്നാണ് ടെഡ്രോസ് പറയുന്നത്. ഒമിക്രോൺ രൂപപ്പെട്ട സാഹചര്യം പരിശോധിക്കുമ്പോൾ ഇനിയും പലതരത്തിലുള്ള വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടാകുമെന്നും ടെഡ്രോസ് പറഞ്ഞു.
എന്നാൽ ലോകാരോഗ്യസംഘടനാ യൂറോപ്യൻ മേഖലാ മേധാവി ഹാൻസ് ക്ലൂഗ് നേരെ വിപരീതമായ അഭിപ്രായം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ടെഡ്രോ സിന്റെ വിരുദ്ധാഭിപ്രായം വന്നത്. യൂറോപ്പിൽ ഒമിക്രോണിനോടുകൂടി കൊറോണ വ്യാപനം അന്തിമഘട്ടത്തിലെത്തുമെന്നാണ് ക്ലൂഗ് അഭിപ്രായപ്പെട്ടത്.

അതേസമയം ഒമിക്രോൺ അതിവേഗം വ്യാപിക്കുകയാണ്. മരണനിരക്കും കുറവാണ്. ഇതുമൂലം ഭൂരിപക്ഷം ജനങ്ങളും വാക്സിനെടുത്തും കോവിഡ് വന്നും വലിയ പ്രതിരോധ ശേഷി കൈവിരിക്കുമെന്നുമാണ് ക്ലൂഗിന്റെ കണക്കുകൂട്ടൽ. അമേരിക്കയിലെ വൈദ്യശാസ്ത്ര ഉപദേശകൻ ഡോ. ആന്റണി ഫൗസിയും ക്ലൂഗിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. ഫെബ്രുവരി മധ്യത്തോടെ ഒമിക്രോൺ പരമാവധി എല്ലായിടത്തും വ്യാപിക്കുമെന്നും തുടർന്ന് തീർത്തും ഇല്ലാതാകുമെന്നുമാണ് ഫൗസിയുടെയും നിരീക്ഷണം. എന്നാൽ ലോകരാഷ്ട്രങ്ങളിലുൾപ്പെടെ കോവിഡ് ഇപ്പോൾ അതി തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകായണ്. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പിൽ വ്യക്തമാക്കി.

Related Articles

Latest Articles