Saturday, December 13, 2025

നിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു

വിശാഖപട്ടണം: തെലുങ്ക് സിനിമാ നിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു. 40 വയസായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

തിമരുസു, മിസ് ഇന്ത്യ, 118 തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ മഹേഷ് കൊനേരുവിന് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി സ്വന്തമായിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ തന്നെ സിനിമാരം​ഗത്ത് പിആർഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ജൂനിയർ എൻ ടി ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആർഒ ആയിരുന്നു മഹേഷ്.

Related Articles

Latest Articles