Monday, May 20, 2024
spot_img

കൊടും ചൂടിൽ പൊള്ളി ഉത്തരേന്ത്യ; ജമ്മു കശ്മീരിലടക്കം രേഖപ്പെടുത്തിയത് 46 ഡിഗ്രി ചൂട്, യുപിയിൽ 47.4 ഡിഗ്രിയും

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തീക്ഷ്‌ണമായ ചൂട് തുടരുന്നു. ഇന്നലെ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രിയാണ്. ഇതിൽ ഉത്തർപ്രദേശിലെ ബൺഡയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. പഞ്ചാബ്, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 46 ഡിഗ്രിയാണ് നിലവിലെ താപനില.

കഴിഞ്ഞ ആറ് ആഴ്ച്ചയായി ദില്ലിയിൽ സാധാരണ താപനിലയെക്കാൾ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. പശ്ചിമ രാജസ്ഥാൻ, ദില്ലി, ഹരിയാന, പശ്ചിമ യുപി, മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകി.

നാളെയും ഈ സ്ഥലങ്ങളിലെല്ലാം ഉഷ്ണ തരംഗം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മറ്റന്നാൾ മുതൽ മഴ എത്തുന്നതോടെ ചൂട് കുറയുമെന്നാണ് പ്രവചനം. ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതൽ പഞ്ചാബിൽ സ്കൂളുകളിൽ വേനൽ അവധി പ്രഖ്യാപിച്ചു.

 

Related Articles

Latest Articles