Sunday, May 19, 2024
spot_img

വിസ്മയമൊരുക്കി പത്മനാഭന്റെ നാട്ടിലെ ശിവപരിവാർ ക്ഷേത്രം

പൗരാണിക കേരളത്തിന്‍റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. നിർമ്മാണ രീതിയിലും ആരാധനയിലും അനുഷ്ഠാനങ്ങളിലുമെല്ലാം പാരമ്പര്യത്തികവു കാണുവാൻ സാധിക്കുന്ന അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ മഹാശിവക്ഷേത്രത്തിന്റെ പ്രത്യേകതകൾ പറഞ്ഞു തീർക്കുവാൻ സാധിക്കില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
തിരുവനന്തപുരത്തെ മാത്രമല്ല, കേരളത്തിൻറെ തന്നെ ചരിത്ര കഥകളിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണാണ് നെയ്യാറ്റിൻകര ചെങ്കലിൽ സ്ഥിതി ചെയ്യുന്ന മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. മഹേശ്വരം ക്ഷേത്രം എന്നും ചെങ്കൽ ക്ഷേത്രം എന്നുമൊക്ക അറിയപ്പെടുന്ന ഈ ക്ഷേത്രം നിർമ്മാൻ രീതിയിൽ ഏറെ പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രമാണ്.
കൃഷ്ണ ശില കൊണ്ടും തടി കൊണ്ടും പൂർണ്ണമായും നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പരമ്പരാഗത കേരളീയ ക്ഷേത്ര നിർമ്മാണ രീതി അനുസരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്. വാസ്തു ശാസ്ത്രമാണ് ക്ഷേത്ര നിർമ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.


കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യാസങ്ങൾ ഈ ക്ഷേത്ര നിർമ്മിതിയിൽ കാണുവാൻ സാധിക്കും. ശ്രീകോവിലിലേക്കുള്ള കവാടത്തിൽ മുഴുവൻ രാശിചക്രങ്ങളും വരച്ചിട്ടുണ്ട്. ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന അർഥമാണ് ഈ രാശിചക്രങ്ങൾ സൂചിപ്പിക്കുന്നത്. നാലു കവാടങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഓരോ കവാടത്തിന്റെയും മുകളിൽ ഓരോ ഗോപുരവും കാണാം.
ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ ഏറെ ആകർഷണീയമായ മറ്റൊന്നാണ് നമസ്കാര മണ്ഡപം. എഴുപത് തൂണുകളിലായി നിൽക്കുന്ന ഇത് കാണേണ്ട കാഴ്ചയ തന്നെയാണ്. തൂണുകളിലെ ശില്പകലയാണ് ഇവിടുത്തെ കാഴ്ച. ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങളൈണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്. കല്ലിലും മരത്തിലും കൊത്തിയെടുത്ത മറ്റു രൂപങ്ങളും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.


കൊടിമരം, വലിയ ബലിക്കൽപ്പുര, ഗംഗാ തീർഥ കിണർ,ചുറ്റമ്പലം, ഗണശ ക്ഷേത്രം, കാർത്തികേയ ക്ഷേത്രം എന്നിവയും ഈ ക്ഷേത്രത്തിന്റെ ഭാഗമാണ്.
മഹേശ്വരം ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് പോകുമ്പോൾ കുറഞ്ഞത് ഒരു അയ്യായിരം വർഷം എങ്കിലും പിന്നോട്ടേയ്ക്ക് പോകേണ്ടി വരും. ഇവിടെ നടത്തിയ ദേവപ്രശ്തനത്തിലാണ് ക്ഷേത്രത്തിന് അയ്യായിരം വർഷം പഴക്കമുണ്ടെന്ന് തെളിഞ്ഞത്. തികഞ്ഞ ജ്ഞായായ ഒരു സ്വാമിയുടെ സമാധി ഇവിടെ ഉണ്ടായിരുന്നുവത്ര. അവിടെ വർഷങ്ങൾക്കു ശേഷം കുറച്ചു ബ്രാഹ്മണർ ശിവനെയും പാർവ്വതിയുടെയും ഗണപതിയെയും മുരുകനെയും പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് കാലം കടന്നു പോകെ പ്രകൃതിയുടെ വികൃതികൾക്ക് അടിപ്പെട്ട് അന്നത്തെ ആ ക്ഷേത്രം നശിച്ചു പോവുകയാണുണ്ടായത്.


അന്നത്തെ ക്ഷേത്രം നശിച്ചു പോയ സ്ഥാനത്താണ് ഇവിടുത്തുകാര്ഡ‍ പുണ്യപുരുഷനെന്ന് വിശ്വസിക്കുന്ന മഹേശ്വരാനന്ദ സരസ്വതികൾ ജനിക്കുന്നത്. മുൻപത്തെ ജ്ഞാനിയായിരുന്ന സന്യാസിയുടെ പുനർജന്മമായാണ് ഇദ്ദേഹത്തെ കരുതുന്നത്. തന്റെ മൂന്നാമത്തെ വയസ്സുമുതൽ അദ്ദേഹം പൂജയിലും ആരാധനാ കാര്യങ്ങളിലും വളരെയധികം താല്പര്യം കാണിച്ചിരുന്നു. വീടിന്റെ കന്നിമുറിയിൽ ധാന്യനിരതനായി ചെറുപ്രായത്തിലേ ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അങ്ങനെ അദ്ദേഹം ഇരിക്കുന്ന സ്ഥലത്ത് ഒരു പുറ്റുവളരുവാൻ തുടങ്ങി. ഇതറിഞ്ഞ വീട്ടുകർ അതിനെ നശിപ്പിച്ചെങ്കിലും അതിലും വലുതായി പിറ്റേദിവസം അത് കാണപ്പെട്ടു, ഇങ്ങനെ നശിപ്പിക്കുന്നത് കുറേ ദിവസം തുടർന്നവെങ്കിലും അപ്പോഴെല്ലാം ആ പുറ്റ് പൂർവ്വാധികം ശക്തിയിൽ വളർന്നു. ഒരിക്കൽ അതിൽ നിന്നും ഒരു സർപ്പം പുറത്തുവരുകയും ചെയ്തു. പിന്നീട് ആ ബാലൻറെ നിർദ്ദേശാനുസരണം വീട്ടുകാർ അവിടെ പൂജയ്ക്ക് അനുവദിക്കുകയും അവിടം ഇന്നു കാണുന്ന രീതിയിൽ ഒരു ക്ഷേത്രമായി മാറുകയും ചെയ്തു എന്നാണ് ചരിത്രവും വിശ്വാസവും. 1161 മിഥുനം 30 നാണ് ശിവശക്തി ക്ഷേത്ര സമുച്ചയം ആദ്യം നിർമ്മിക്കുന്നത്.
ശിവനെയും പാർവ്വതിയെയും പ്രധാന ദേവൻമാരായി ആരാധിക്കുന്ന ഇവിടെ ഗണേശനും കാർത്തികേയനുമാണ് ഉപദേവതകൾ. ലോകത്തിയായാണ് ഇവിടുത്തെ ശിവനും പാർവ്വതിയും അറിയപ്പെടുന്നത്. ശിവനോടൊപ്പം പാർവ്വതിയും ഗണേശനും കാർത്തികേയനും ഒരുമിച്ചുള്ളതിനാൽ ശിവപരിവാർ അഥവാ ശിവകുടുംബമായും ഈ ക്ഷേത്രത്തെ കണക്കാക്കുന്നു.


കുടുംബത്തിന്റെ നന്മയ്ക്കും ഐശ്വര്യത്തിനും സമ്പത്തിനും സമാധാനത്തിനുമെല്ലാം ഇവിടെ ശിവപരിവാറിനെ തൊഴുത് പ്രാർഥിച്ചാൽ മതി എന്നൊരു വിശ്വാസമുണ്ട്. നല്ല ജോലി കിട്ടാനും കുടുംബത്തിന് യോജിച്ച വിവാഹ ബന്ധങ്ങൾ ലഭിക്കുവാനുമെല്ലാം ഒരുപാട് ആളുകള്‍ ഇവിടെ എത്തി പ്രാർഥിക്കാറുണ്ട്.
ക്ഷേത്രത്തിന്റെ നടക്കു പടിഞ്ഞാറേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവലിംഗത്തിനു പറഞ്ഞു തീർക്കാനാവാത്ത പ്രത്യേകതകളുണ്ട്. 111 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മഹാശിവലിംഗം ലോകത്തിലെ തന്നെ ഏറ്റവും ഇയരമേറിയ ശിവലിംഗ പ്രതിഷ്ഠയാണ്. ധ്യാനിക്കുവാനും ആരാധിക്കുവാനുമായി നിർമ്മിച്ചിരിക്കുന്ന ഈ മഹാശിവലിംഗത്തിന്റെ പ്രത്യേകതകൾ നോക്കാം
പുറമേ നിന്നും വെറുതെ നോക്കിക്കാണാവുന്ന രീതിയിലല്ല ഈ ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ കൂടി കയറി പോകാൻ സാധിക്കുന്ന പ്രത്യേകതരം നിർമ്മാണമാണ് ഇതിന്റേത്.


മനുഷ് ശരീരത്തിസെ ആറു വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി നിർമ്മിച്ച ആറു ധ്യാനമുറികൾ ഈ മഹാശിവലിംഗത്തിനുള്ളിൽ ഉണ്ട്. വ്യത്യസ്തങ്ങളായ ധർമ്മങ്ങളും ഫലങ്ങളുമാണ് ഈ ആറു ധ്യാനമുറികൾക്കും ഉള്ളത്.
ആറു ധ്യാനമുറികൾ കൂടാതെ ഏറ്റവും താഴേയും ഏറ്റവും മുകളിലുയമായി രണ്ടു ഹാളുകൾ കൂടിയുണ്ട്. അതിൽ ഏറ്റവും താഴെയുള്ളതിൽ ഒരു ശിവലിംഗം കാണാം. ഇവിടെ നിന്നും ആറു ധ്യാനമുറികളലൂടെ കയറിഏറ്റവും മുകളിൽ കൈലാസം എന്നു പേരായ മുറിയിലെത്തുന്ന വിധത്തിലാണ് ഇതിൻ‌റെ നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്.
ഒരു ഗുഹയ്ക്കുള്ളിൽ എന്നതു പോലെയാണ് ഇവിടേക്കുള്ള യാത്ര. 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്റെ 64 ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളിൽ പലഭാഗങ്ങളായി കാണാൻ കഴിയും.
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഏഴു പുണ്യഭൂമികളിലെ മണ്ണും വെള്ളവും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കാശി, ബദ്രിനാഥ്, ഗംഗോത്രി, മണ്പുര, ഗായ്മുഖ്, രാമേശ്വരം, ധാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണത്തിനാവശ്യമായ മണ്ണും ജലവും ശേഖരിച്ചിരിക്കുന്നത് എന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്.


ഗണപതിയുടെ വ്യത്യസ്തമായ 32 രൂപങ്ങളെയും മഹേശ്വരം ക്ഷേത്രത്തിൽ ആരാധിക്കുന്നുണ്ട്. ജീവിതത്തിലെ വിഘ്നങ്ങൾ എല്ലാം മാറാൻ പ്രാർഥിക്കുന്നവർ ഇവിടെ എത്തി പ്രാർഥിച്ചാൽ മതി എന്നാണ് പറയുന്നത്.
മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. സമീപത്തെ ഗ്രാമങ്ങളിലൂടെയുള്ള കർപ്പൂര ജ്യോതി പ്രയാണ യാത്രയിലൂടെയാണ് ഇത് തുടങ്ങുന്നത്. 11 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ആഘോഷങ്ങൾ. കൊടുയേറ്റു കൂടാതെ അഘോര മഹായജ്ഞത്തോട് കൂടിയാണ് ഇവിടുത്തെ ആഘോഷങ്ങൾ ആരംഭിക്കുന്നത്.
മഹാശിവരാത്രിയുടെ ഭാഗമായ ഇവിടെ നടക്കുന്ന മറ്റൊരു പ്രധാന ആഘോഷമാണ് മഹേശ്വരം രഥോത്സവം. ആറാട്ടുത്സവമാണ് മഹേശ്വരം രഥോത്സവം എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി ലക്ഷം ദീപം സമർപ്പണവും ഉണ്ടാകും.


വിഷു, വിജയദശമി തുടങ്ങിയ ദിവസങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്.
തിരുവനന്തപുരത്തു നിന്നും 29.7 കിലോമീറ്റർ അകലെ ചെങ്കൽ എന്നു പേരായ സ്ഥലത്താണ് മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകരയോട് ചേർന്നാണ് ഇവിടമുള്ളത്. തിരുവന്തപുരത്തു നിന്നും ഇവിടെ എത്താൻ ഒന്നേകാൽ മണിക്കൂർ സമയമാണ് സഞ്ചരിക്കേണ്ടത്.

instagram views kopen

Related Articles

Latest Articles