Saturday, December 20, 2025

പഞ്ചഭൂത ശാന്തി യാഗത്തിന് മുന്നോടിയായുള്ള നോട്ടീസ് പ്രകാശനം;ചടങ്ങുകൾ നിർവഹിച്ച് ക്ഷേത്ര തന്ത്രി സരുൺ മോഹനര്, യാഗത്തിന്റെ തത്സമയ സംപ്രേഷണം ലോക ജനതയ്ക്ക് മുന്നിൽ ഒരുക്കി തത്വമയി നെറ്റ് വർക്ക്

എറണാകുളം:നോർത്ത് പറവൂരിൽ തത്തപ്പള്ളി ശ്രീ ഘണ്ഠാകർണ്ണ സ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 2 മുതൽ 7 വരെനടക്കുന്ന പഞ്ചഭൂത ശാന്തി യാഗത്തിന് മുന്നോടിയായുള്ള നോട്ടീസിന്റെ പ്രകാശനം ക്ഷേത്ര തന്ത്രി സരുൺ മോഹനര് നിർവഹിച്ചു.

ലോക ക്ഷേമാർത്ഥം പഞ്ചഭൂതങ്ങൾക്ക് വേണ്ടി മാത്രമായി ആദ്യമായാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു യാഗത്തിന് ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ആലുവാ ശിവാലയ ആശ്രമത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ യാഗം നടക്കുന്നത്. നോട്ടീസിന്റെ പ്രകാശന ചടങ്ങിൽ ആശ്രമ മഠാധിപതി മിന്നു കൃഷ്ണ ജി യും പങ്കെടുത്തിരുന്നു. ജനങ്ങൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന പഞ്ചഭൂത ശാന്തിയാഗത്തിന്റെ തത്സമയ സംപ്രേഷണത്തിന്റെ കാഴ്ച ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വേണ്ടി ഒരുക്കുകയാണ് തത്വമയി നെറ്റ് വർക്ക്.

Related Articles

Latest Articles