Tuesday, May 7, 2024
spot_img

ബിസിനസ് അക്കൗണ്ടും പേഴ്സണൽ അക്കൗണ്ടും ഒരേ ഫോണിൽ,ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ഥത വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കാം,പുതുപുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഇപ്പോൾ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ സാധിക്കുന്ന മൾട്ടി അക്കൗണ്ട് സംവിധാനമാണ് ഇത്തവണ വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ഥത വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയുന്നതാണ്. ആവശ്യാനുസരണം മാറ്റിയും മറിച്ചും അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

വാട്സ്ആപ്പ് സെറ്റിംഗ്സിൽ നിന്നും മൾട്ടി അക്കൗണ്ട് ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടിലേക്ക് കടക്കാനായി ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. സ്വകാര്യ അക്കൗണ്ടും ബിസിനസ് അക്കൗണ്ടും എളുപ്പത്തിൽ ഉപയോഗിക്കാനാകും. മുൻപ് ടെലഗ്രാമിലും സമാന ഫീച്ചർ എത്തിയിരുന്നു. ചാനലുകൾ, മെസേജ് എഡിറ്റിംഗ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകൾ എന്നിവയിൽ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതെന്നാണ് സൂചന.

Related Articles

Latest Articles