Tuesday, September 29, 2026

ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം; മലപ്പുറത്ത് നിന്നും പ്രതി മുഹമ്മദ് റാസ പിടിയിൽ

കോഴിക്കോട്: കുറ്റ്യാടി വേളം പൂളക്കൂൽ ചിറക്കൽ പരദേവതാ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ പ്രതിയെ പിടിയിലാക്കി പോലീസ്. വടകര താഴെ അങ്ങാടി സ്വദേശി നെല്ലിയുള്ളതിൽ മുഹമ്മദ് റാസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി പോലീസ് ഇൻസ്‌പെക്ടർ ടിപി ഫർഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത് മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ്. കഴിഞ്ഞ ജനുവരി 26 ന് രാത്രിയാണ് ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് പ്രതി മോഷണം നടത്തിയത്. പ്രദേശത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്തുള്ള മോഷണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തി വരികയാണ് .

അതേസമയം വടകര ചെന്മരത്തൂർ ശ്രീ ഇരട്ട കുളങ്ങര മഹാവിഷ്ണു ക്ഷേത്രം, പയ്യോളി തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രം, പള്ളിയാറക്കൽ മുത്തപ്പൻ ഭഗവതിക്ഷേത്രം,പെരുമാങ്ങോട് മണിയാണി മഹാകാളിയമ്മ ക്ഷേത്രം,പരിയാരം കടന്നപ്പള്ളി പാണപ്പുഴ ഭൂദാനം കോളനിയിലുള്ള ശ്രീ മുത്തപ്പൻ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ അടുത്തിടെയായി മോഷണം നടന്നിരുന്നു എന്നാണ് റിപ്പോർട്ട്

Related Articles

Latest Articles